ഫുഡ് ഡെലിവറി ജീവനക്കാരനെ മദ്യപാനികൾ ചേർന്ന് മർദ്ദിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ഫുഡ് ഡെലിവറി ജീവനക്കാരനെ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു.

മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ 22 വയസുള്ള തിരുമലൈ വാസനെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫുഡ് ഡെലിവറി ജീവനക്കാരനെ മർദ്ദിക്കുന്ന സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.

വെല്ലൂർ കാട്ട്പാടിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം വിതരണം ചെയ്ത ശേഷം മടങ്ങി വരുന്നതിനിടെയാണ് വാസനെ ഇരുവരും ചേർന്ന് മർദ്ദിച്ചത്. മദ്യപിച്ച്‌ വാഹനം ഓടിച്ച പ്രതികൾ സഞ്ചരിച്ച ബൈക്ക് വാസന്റെ ബൈക്കുമായി കൂട്ടിയിടിച്ചു. ഇത് പിന്നാലെയായിരുന്നു പ്രകോപനം. മർദ്ദനത്തിൽ അവശനായ സൊമാറ്റൊ ഫുഡ് ഡെലിവറി ജീവനക്കാരന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts