സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു

ചെന്നൈ: പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ ജൂഡോ രത്നം (93) അന്തരിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന രത്നം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500-ലധികം സിനിമകളില്‍ സംഘട്ടന സംവിധായകനായിട്ടുണ്ട്.

എം ജി ആര്‍, ജയലളിത, എന്‍ ടി ആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് തുടങ്ങിയ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രവര്‍ത്തിച്ചു.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

1966-ല്‍ പുറത്തിറങ്ങിയ വല്ലവന്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെയാണ് സംഘട്ടന പരിശീലകനായി തുടക്കം കുറിച്ചത്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ചതിന് 2013-ല്‍ ഗിന്നസ് ബുക്കില്‍ ഇടംനേടിയിട്ടുണ്ട് ജൂഡോ രത്നം. സിന്ദൂരസന്ധ്യയ്ക്ക്‌ മൗനം, രക്തം, മൈനാകം തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്കുവേണ്ടിയും ഫൈറ്റ മാസറ്ററായി പ്രവര്‍ത്തിച്ചു. 1992-ല്‍ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്. താമരക്കുളം, ഗായത്രി, പോക്കിരിരാജ, കൊഞ്ചും കുമാരി, തലൈ നഗരം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
[masterslider id="10"]

Related posts