വെള്ളപ്പൊക്കം സംസാരവിഷയമായതോടെ സ്വാമിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ബസവരാജ് ബൊമ്മെ

ബെംഗളൂരു:  പ്രസംഗത്തിനിടെ വെള്ളപ്പൊക്കത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിച്ച ഈശ്വരാനന്ദപുരി സ്വാമിയിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ.ബെംഗളൂരുവിലെ മഹാദേവപുരയിൽ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു സംഭവം.

പ്രസംഗത്തിനിടെ മണ്ഡലത്തിലെ വെള്ളപ്പൊക്കത്തെ കുറിച്ചും മോശം അടിസ്ഥാന സൗകര്യങ്ങളെ പറ്റിയുമുള്ള പ്രശ്നങ്ങൾ ഉന്നയിച്ച ഈശ്വരാനന്ദപുരി സ്വാമിയിൽ നിന്നാണ് സംസാരത്തിനിടെ മുഖ്യമന്ത്രി മൈക്ക് വാങ്ങിയത്.

നഗരത്തിന്റെ മോശം അവസ്ഥക്ക് രാഷ്ട്രീയക്കാരെകുറ്റപ്പെടുത്തുകയായിരുന്നു സ്വാമി. മൈക്ക് വാങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.മഴ പെയ്താൽ ബെംഗളൂരു നഗരം കടുത്ത പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അധികൃതർ നടപടിയെടുത്ത് അവ പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ലെന്നും പരിപാടിയിൽ സ്വാമി പറഞ്ഞു.

  ന​ഗരത്തിൽ യുവത്വത്തെ വിഴുങ്ങി വായയിലെ ക്യാൻസർ; പുകയില മാത്രമല്ല വില്ലൻ, ബെംഗളൂരുവിൽ ആശങ്ക!

എന്നാൽ സർക്കാർ ഉദ്യോഗസ്ഥർപരിഹരിക്കുന്നുണ്ടെന്നും മറ്റ്നിലവിലുള്ള എല്ലാ പ്രശ്നങ്ങളും മുഖ്യമന്ത്രിമാരെയോ നേതാക്കളെ പോലെയോ അല്ല താൻ എന്നും സ്വാമിയിൽ നിന്ന് മൈക്ക് വാങ്ങി മുഖ്യമന്ത്രി ബൊമ്മ പറഞ്ഞു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, തുടർച്ചയായി മൂന്ന് ദിവസത്തെ മഴയെത്തുടർന്ന് നഗരത്തിൽ കനത്ത വെള്ളപ്പൊക്കം ഉണ്ടായിരുന്നു. ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് അടിസ്ഥാന വികസനത്തെ പറ്റിയുള്ള വിമർശനങ്ങളും ശക്തമായി ഉയരുന്നുണ്ട്. ഇതിനിടെയായിരുന്നു സ്വാമിയുടെ പരാമർശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; ബെംഗളൂരുവിൽ ദോശയ്ക്കും ഇഡ്ഡലിക്കും വില വർധന അഞ്ച് മുതൽ പത്ത് ശതമാനം വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് 'ശിവാനി' ചത്തു;
[masterslider id="10"]

Related posts

Click Here to Follow Us