മയക്കുമരുന്നു കേസ് ; നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റുചെയ്തു

ചെന്നൈ : മയക്കുമരുന്നു കേസിൽ നടൻ ശ്രീകാന്തിനെ പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച രാവിലെ ചെന്നൈ പോലീസിന്റെ ആന്റി നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെയാണ് അറസ്റ്റ്.

ബെംഗളൂരുവിൽ താമസിക്കുന്ന നൈജീരിയൻ പൗരനിൽനിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്നാണ് വിവരം. നുങ്കംപാക്കത്തെ ബാറിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ മുൻ നേതാവ് പ്രസാദിനെ പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.

  ജോസഫ് വിജയ് ആകിയ നാൻ..; തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ആകാംശയിൽ ജനം

പരിശോധനയിൽ ഇയാൾ ലഹരി ഉപയോഗിച്ചതായും കണ്ടെത്തി. പ്രസാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീകാന്തിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്.

ഒരുഗ്രാം കൊക്കെയ്ൻ 12,000 രൂപയ്ക്ക് ശ്രീകാന്തിനു നൽകിയെന്നാണ് പ്രസാദ് പോലീസിനോട് പറഞ്ഞത്. ഇതു സംബന്ധിച്ച അന്വേഷണത്തിന് വിളിച്ചുവരുത്തിയ ശ്രീകാന്തിന്റെ രക്തസാംപിളുകൾ പരിശോധിച്ചപ്പോൾ ലഹരിസാന്നിധ്യം കണ്ടെത്തിയെന്നാണു സൂചന. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നന്മയുടെ കൈനീട്ടവുമായി ബെംഗളൂരുവിലെ ഈ അമ്മ; ശുചീകരണ തൊഴിലാളികൾക്ക് ദിനവും ചായയും ബിസ്‌ക്കറ്റും വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts