വയനാട് പെയ്ത കനത്തമഴ; കബനി അണക്കെട്ടിൽ നീരൊഴുക്ക് കൂടുന്നു; തീരദേശവാസികൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി

ബെംഗളൂരു : ജില്ലയിലെ കബനി അണക്കെട്ടിൽ നീരൊഴുക്ക് കൂടുന്നുതിനാൽ തീരദേശവാസികൾക്ക് വെള്ളപ്പൊക്ക മുന്നറിയിപ്പ്.

അണക്കെട്ടിൽനിന്നുള്ള ജലപ്രവാഹം 25,000 ക്യുസെക്സിൽ അധികമായി വർധിച്ചതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

നദിയുടെ ഇരുകരകളിലുമുള്ള താമസക്കാരോട് വെള്ളത്തിനടുത്തേക്ക് പോകുന്നത് ഒഴിവാക്കണമെന്നും സുരക്ഷയ്ക്കായി അവരുടെ വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും അധികൃതർ അഭ്യർഥിച്ചു.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

2,284 അടി ശേഷിയുള്ള അണകെട്ടിൽ ബുധനാഴ്ച രാവിലെ ജലനിരപ്പ് 2,280.84 അടിയിലെത്തിയിരിക്കുകയാണ്. കേരളത്തിലെ വയനാട് മേഖലയിലെ വൃഷ്ടിപ്രദേശത്ത് പെയ്ത കനത്തമഴയാണ് ജലനിരപ്പ് വർധിച്ചതിന് കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts