നഗരത്തിലെ നടുറോഡിൽ യുവതിക്കെതിരെ ലഹരി സംഘത്തിന്റെ ലൈംഗികാതിക്രമം നടത്തിയതായി പരാതി; 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: നടുറോഡിൽവച്ച് യുവതിയെ ലൈംഗികമായി അതിക്രമിച്ചതായി പരാതി. ലഹരിയുടെ പിടിയിൽപെട്ട നാലംഗസംഘമാണ് അതിക്രമംനടത്തിയത്. 2 കുട്ടികളുടെ അമ്മയും ബ്യൂട്ടീഷനുമായ 26 വയസ്സുകാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്.

മൈലസന്ദ്രയ്ക്കു സമീപം പ്രഭാകർ റെഡ്ഡി ലേഔട്ടിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ലഹരിക്കടിപ്പെട്ട് വഴക്കുകൂടുകയായിരുന്ന സംഘം യുവതിയെ കണ്ടപ്പോൾ തടഞ്ഞുനിർത്തുകയും മോശംഭാഷയിൽ സംസാരിക്കുകയുമായിരുന്നു.ശരീരത്തിൽ മോശമായി സ്പ‌ർശിക്കുകയുംചെയ്‌തു. എതിർക്കാൻ ശ്രമിച്ചപ്പോൾ ശാരീരികമായി ആക്രമിച്ചതായും യുവതി നൽകിയ പരാതിയിൽ പറഞ്ഞു.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ യുവതിയുടെ സുഹൃത്തായ ജിം പരിശീലകനാണ് രക്ഷപ്പെടുത്തിയത്.

കടയിലേക്കു പോകുകയായിരുന്ന യുവതിയെ ഒരു സംഘം തടഞ്ഞു നിർത്തി ശരീരത്തിൽ തൊടാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മർദിക്കുകയായിരുന്നു. ഇരുചക്രവാഹനയാത്രക്കാരാണ് രക്ഷപെടുത്തിയെങ്കിലും യുവതിയെ പിന്തുടർന്ന അക്രമികൾ വീട്ടിൽ എത്തി ബഹളമുണ്ടാക്കിയതായും പരാതിയുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് പൊലീസ് കേസെടുത്തത്. ബിസിനസുകാരനായ കനിക്യ സ്വാമി, മകൻ ജോൺ റിച്ചാർഡ്(24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
[masterslider id="10"]

Related posts