പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കി ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ്‌ ചെയ്തു.

ഉഡുപ്പി: സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കി ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ്‌ ചെയ്തു. വീട്ടില്‍ നിന്നുമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, മുഖം മറയ്ക്കാന്‍ ഉപയോഗിച്ച ടവല്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

ഉഡുപ്പി മാല്‍പേയ്ക്ക് സമീപം തോട്ടം സ്വദേശിയായ ശ്രീജന്‍ കുമാര്‍ പൂജാരി (18) യാണ്‌ അറസ്റ്റിലായത്. ഉഡുപ്പി മാല്‍പേ ബീച്ചില്‍ ബോംബ്‌ വയ്ക്കുമെന്നും ഒന്നരമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് പ്രത്യേക അന്വേഷണം സംഘത്തെ രൂപീകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുറ്റം സമ്മതിച്ച പ്രതി, ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്ന് നിര്‍ബന്ധിക്കുന്നതിനാലാണ് ഇത്തരം പ്രവര്‍ത്തി ചെയ്തതെന്നാണ് പോലീസിന് മൊഴി നല്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
[masterslider id="10"]

Related posts