വിധാൻസൗധയിൽ ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡറായി ‘പരിചയ’!!

ബെംഗളൂരു: വിധാൻസൗധയിൽ ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡറായി 28 വയസ്സുള്ള പരിചയ. പത്തുവർഷത്തോളം ബെംഗളൂരുവിൽ പലജോലികൾ ചെയ്ത ശേഷമാണ് വിധാൻ സൗധയിൽ ജോലി കിട്ടിയത്.

മൈസൂരു സ്വദേശിയായ പരിചയ വനിതാ ശിശുവികസന വകുപ്പിലാണ് ജോലിയിൽ പ്രവേശിച്ചത്. സുരക്ഷാജീവനക്കാരനായ മഹാദേവന്റെയും പച്ചക്കറിക്കച്ചവടക്കാരിയായ അലമേലമ്മയുടെയും മകനായിട്ടായിരുന്നു ജനനം. 17 വയസ്സുള്ളപ്പോഴാണ് ബെംഗളൂരുവിലെത്തിയത്.

മല്ലേശ്വരത്തെ ഒരു അനാഥാലയത്തിൽ ജോലിചെയ്യവേയാണ് ട്രാൻസ്‌ജെൻഡർമാർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ’സമര’യെ പരിചയപ്പെടുന്നത്. സംഘടനയിൽ അംഗമായ പരിചയ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അനാഥാലയത്തിലെ ജോലി ഉപേക്ഷിച്ച പരിചയ കെങ്കേരിയിൽ സുഹൃത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. നല്ല ജോലി ലഭിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും ട്രാൻസ്‌ജെൻഡറായതിനാൽ ആരും ജോലി നൽകാൻ തയ്യാറായില്ല.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

പിന്നീട് ജയനഗറിലെ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഓഫീസിൽ പോയി ചെയർപേഴ്‌സൺ വസുന്ധരയെ കണ്ട് ജോലി ആവശ്യപ്പെട്ടു. ഇവർ പരിചയയെ വനിതാ ശിശുക്ഷേമമന്ത്രി ജയമാലയുടെ അടുത്ത് എത്തിക്കുകയും മന്ത്രി സ്വന്തം ഓഫീസിൽ ഗ്രൂപ്പ് ഡി ജീവനക്കാരിയായി ജോലി നൽകുകയുമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
[masterslider id="10"]

Related posts