സൗജന്യ യാത്ര ഉൾപ്പെടെ സർക്കാരിന്റെ വാർഷിക ചെലവ് 40000 കോടിയിലേറെ 

ബെംഗളൂരു: അധികാരത്തിൽ എത്തിയതോടെ സംസ്ഥാന സർക്കാരിന്റെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ്.

ആഢംബര ബസ്സുകൾ ഒഴികെയുള്ളവയിൽ യാത്ര ചെയ്യാൻ സംസ്ഥാനത്ത് ഇനി സ്ത്രീകൾക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. പദ്ധതിയുടെ ആദ്യ ദിവസത്തെ ആകെ ചെലവ് 8.84 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് വെളിപ്പെടുത്തി. ഇതിനായി ഗതാഗത വകുപ്പ് നടത്തിയ ഒരു ദിവസത്തെ ചെലവ് 1.40 കോടി രൂപയാണ്. രണ്ടു ദിവസത്തിനുള്ളിൽ ആകെ ചെലവ് 10.24 കോടിയിലെത്തി.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

സിറ്റി ബസ്സുകളുടെ നടത്തിപ്പ് ചുമതലയുള്ള ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 1.75 കോടി രൂപയും നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 2.11 കോടി രൂപയും ചെലവായി. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ചെലവ് 1.40 കോടിയാണ്.

പുതുതായി അധികാരത്തിൽ വന്നപ്പോൾ സർക്കാർ സൗജന്യങ്ങൾ നൽകി ജനങ്ങളെ ആകർഷിക്കുന്ന രാഷ്ട്രീയ പദ്ധതി കർണാടകയിൽ നടപ്പിൽ വരുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ശക്തി പദ്ധതി ഉൾപ്പെടെ പരിഗണിക്കേണ്ടത്. രാജ്യത്തെ സാമ്പത്തിക ശക്തികളിൽ മുൻനിരയിലാണ് കർണാടകയുടെ സ്ഥാനം. ഏറ്റവുമധികം വരുമാനമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കർണാടക.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ ജനങ്ങൾക്ക് നൽകിയിട്ടുള്ള അഞ്ച് പ്രധാന വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ സർക്കാരിന് പ്രതിവർഷം 59,000 കോടി രൂപ ആവശ്യമായി വരുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ വർഷാവസാനം വരെ ഇനി ആവശ്യമായി വരിക 41,000 കോടി രൂപ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts