ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ കരുത്ത് വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള കരാറിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. 1,981.90 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് സേനക്കായി വാങ്ങുക. വ്യോമാക്രമണ പ്രതിരോധ സംവിധാനം,കേന്ദ്രീകൃത ഡ്രോൺ വേധ സംവിധാനം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ചനല്കുന്ന നൈറ്റ് സൈറ്റ് സംവിധാനം തുടങ്ങിയവയാണ് കേന്ദ്രം അടിയന്തരമായി വാങ്ങുക. ഓപറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തി മേഖലയിലെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് സേനകൾ വിശദമായ പഠനം നടത്തി വിലയിരുത്തിയിരുന്നു. പഠനത്തിൽ സേനയെ ശക്തിപ്പെടുത്തുന്നതിനായി…
Read MoreDay: 24 June 2025
വിമാനത്താവളങ്ങളിൽ പരിശോധന നടത്തി ഡിജിസിഎ ; ഗുരുതര വീഴ്ച കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം
ന്യൂഡൽഹി / മുംബൈ : വിമാനത്താവളങ്ങളിൽ ഡിജിസിഎ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം. വിമാനങ്ങളിലെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നില്ലെന്നാണ് കണ്ടെത്തിയത്. കണ്ടെത്തുന്ന വീഴ്ചകൾ ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തുന്നില്ലെന്നും കണ്ടെത്തി. ഇവയ്ക്ക് പുറമേ സീറ്റുകൾക്കടിയിലെ ലൈഫ് വെസ്റ്റുകൾ ശരിയായി ഉറപ്പിച്ചിട്ടില്ല, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഉപകരണങ്ങൾ ഉപയോഗശൂന്യം എന്നിവയാണ് വ്യോമയാന മന്ത്രാലയത്തിൻ്റെ കണ്ടെത്തൽ. ഇവയ്‌ക്കെല്ലാം പുറമേ ഒരു വിമാനത്താവളത്തിലെ റൺവേയിലെ സെൻട്രൽ ലൈൻ മാർക്കിംഗ് മാഞ്ഞു പോയ നിലയിൽ കണ്ടെത്തി. ഗുരുതര വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ ന്യൂനതകൾ വേഗത്തിൽ പരിഹരിക്കാൻ നിർദേശം…
Read Moreഭക്ഷ്യ വിഷബാധ: എയര്‍ ഇന്ത്യ വിമാനത്തിൽ ആശങ്കയിൽ യാത്രക്കാര്‍ കഴിഞ്ഞത് 35000 അടി ഉയരത്തിൽ
മുംബൈ: ലണ്ടനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ കുഴഞ്ഞ് വീണ് യാത്രക്കാർ. കഴിഞ്ഞ ദിവസമാണ് സംഭവം. മുംബൈയിലേക്ക് പറന്ന എ.ഐ 130 വിമാനത്തിലാണ് യാത്രക്കാര്‍ക്ക് ആരോഗ്യ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നത്. വിമാനം 35000 അടി മുകളില്‍ പറക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് തലകറക്കവും, ഛർദിയും ഉണ്ടായത്. വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിലുണ്ടായ ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് പ്രാഥമികമായി കണ്ടെത്തി. അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനുമാണ് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും പിന്നീട് അഞ്ച് യാത്രക്കാർക്കാണ്…
Read Moreവന്ദേഭാരതിൽ ജല പ്രവാഹം; സീറ്റിൽ നിന്ന് എഴുന്നേറ്റ് ഓടി യാത്രക്കാർ
ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസിൽ ഷവർ പോലെ ജല പ്രവാഹം. ഡൽഹിയിലേക്ക് പോകുന്ന വണ്ടിയിലാണ് സംഭവം. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ വിമർശനമാണ് ഉയരുന്നത്. കനത്ത മഴയുള്ള സാഹചര്യത്തിൽ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാരുടെ ശരീരത്തിൽ വെള്ളം നനഞ്ഞിരിക്കുന്നതും, വെള്ളം തെറിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്,. സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് താഴെയുള്ള വിമർശനങ്ങൾ നിരവധിയാണ്. ‘ഡൽഹിയിലേക്ക് പോകുന്ന 22415 വന്ദേ ഭാരത് എക്‌സ്പ്രസിൽ സൗജന്യമായി ‘വെള്ളച്ചാട്ടം’ സേവനം’, വലിയ കാശും കൊടുക്കണം, വെള്ളത്തിൽ ഇരിക്കുകയോ വേണം എന്നിങ്ങനെ നീളുന്നു അഭിപ്രായങ്ങളും, വിമർശനങ്ങളും. പാസ്‌ജെഞ്ചർ സീറ്റുകളിലെ എ.സി വെന്റിലേറ്ററിലൂടെ വെള്ളം…
Read Moreനിരക്ക് വർധിപ്പിക്കനൊരുങ്ങി റെയിൽവേ ; പുതുക്കിയ നിരക്ക് ജുലായ് ഒന്ന് മുതൽ
ന്യൂഡൽഹി: പുതിയ നിരക്കുകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ജുലായ് ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. സ്ഥിരയാത്രക്കാരെയും,ദീർഘ ദൂര യാത്രക്കാരെയും നിരക്ക് വർധന ഒരുപോലെ വർധിക്കുമെന്നാണ് സൂചന. ജനറൽ വിഭാഗം ടിക്കറ്റുകൾക്ക് 500 കിലോമീറ്റർ വരെ ടിക്കറ്റ് നിരക്കിൽ വർധനയില്ല. അതെസമയം 500 കിലോ മീറ്റർ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 0.01 പൈസ വീതം വർധിക്കും. എസി വിഭാഗത്തിൽ ഉൾപ്പെടാത്ത മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ‘ട്രെയിൻ യാത്രക്കാർക്ക് കിലോമീറ്ററിന് ഒരു പൈസയുടെ വർധനവുണ്ടാവും. 1000 കിലോമീറ്റർ യാത്രയ്ക്ക് മുമ്പത്തേക്കാൾ 10 രൂപയാണ് വർധിക്കുക.…
Read Moreബൈക്ക് ടാക്സി നിരോധനം; അമിത ഓട്ടോ നിരക്കിന് തടയിട്ട് പൊലീസ്
ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ യാത്രക്കാരിൽ നിന്ന് അമിത തുക ഈടാക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരെ പൂട്ടാൻ ട്രാഫിക് പൊലീസ്. സാധാരണ തുകയെക്കാൾ 5 ഇരട്ടി വരെ തിരക്കുള്ള സമയങ്ങളിൽ ഈടാക്കുന്നെന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഓഫീസുകളിലേയ്ക്കും മറ്റും പോകുന്നതിനായി മാർഗം ഇല്ലാതെ വരുമ്പോൾ കൂടുതൽ പണം നൽകി യാത്ര ചെയ്യാൻ പ്രയാസപ്പെടുകയാണ് പലരും. ബൈക്ക് ടാക്സികൾക്ക് സംസ്ഥാനത്ത് പൂർണ നിരോധനം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാക്കിയതും ഓട്ടോ ഡ്രൈവർമാർ തന്നെയായിരുന്നു. സംസ്ഥാനത്ത് ബൈക്ക് ടാക്സികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ മുൻനിരയിലായിരുന്നു ഓട്ടോ…
Read More4000 കോടി വിലമതിക്കുന്ന 120 ഏക്കർ വനഭൂമി തിരിച്ചുപിടിച്ച് കർണാടക സർക്കാർ
ബെംഗളൂരു : കടുഗോഡി തോട്ടത്തിൽ കൈയേറിയ 4,000 കോടി രൂപ വിലമതിക്കുന്ന 120 ഏക്കർ വനഭൂമി തിരിച്ച് പിടിച്ച് കർണാടക സർക്കാർ. വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ നിർദേശപ്രകാരമാണ് കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടി. അതിരുകൾ വേർതിരിച്ച് വേലികൾ സ്ഥാപിക്കുക, ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി തൈകൾ വെച്ച് പിടിപ്പിക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ പച്ചപ്പ് സംരക്ഷിക്കേണ്ടതിൻ്റെ അടിയന്തര ആവശ്യകത മന്ത്രി ഖാൻഡ്രെ വ്യക്തമാക്കി. ബംഗളുരുവിൽ വലിയ നഗര വികസനം ഉണ്ടാകുമ്പോൾ നഗരത്തിലെ പച്ചപ്പ് ദിവസം ചെല്ലുന്തോറും കുറഞ്ഞുവരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകട്ടു. ഹരിതമേഖലകളെ പ്രധാനപ്പെട്ട വിശ്രമ ഇടങ്ങളായി സംരക്ഷിക്കാൻ ആവശ്യമായ…
Read Moreലക്ഷ്യം നഗരങ്ങളിലെ ക്രമസമാധാനം; പരിശോധന ശക്തമാക്കി ആന്റി-സ്റ്റാബിങ് സ്ക്വാഡ്
ബെംഗളൂരു : കർണാടകയിൽ വിദ്യാർത്ഥികൾ, യുവാക്കൾ, സംശയം തോന്നുന്ന ആളുകൾ എന്നിവരുടെ ബാഗുകളും, വാഹനങ്ങളും പരിശോധിക്കുന്നതിനായി സിറ്റി പൊലീസ് ആന്റി-സ്റ്റാബിങ് സ്ക്വാഡുകൾ രൂപത്കരിച്ച് പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം സിറ്റി ബസിലെ വിൻഡോ സീറ്റിന് വേണ്ടിയുള്ള വഴക്കിനെത്തുടർന്ന് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്നാണ് പരിശോധന ശക്തമാക്കുന്നത്. പ്രായപൂർത്തിയാകാത്ത ആളുകൾ പോലും വാഹനങ്ങളിലും, ബാഗുകളിലും കൊടുവാൾ, കത്തി, വാളുകൾ തുടങ്ങിയ മാരക ആയുധങ്ങൾ സൂക്ഷിക്കുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കുന്നത്. ഗാന്ധി നഗർ റെയിൽവേ ട്രാക്കുകൾക്ക് സമീപം കഴിഞ്ഞ ദിവസം ആളുകളിൽ ഭീതി പരത്തുന്ന തരത്തിൽ…
Read Moreഇന്ത്യ ഇറാനൊപ്പം നിൽക്കുന്ന രാഷ്ട്രം; സായുധ സംഘട്ടനം തടയാൻ ഇടപെടൽ നടത്തണം -ഖാർഗെ
ബെംഗളൂരു : ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും പിന്തുണച്ച രാജ്യമാണ് ഇറാനെന്ന് എ.ഐ.സി.സി പ്രസിഡന്റും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. രാജ്യം ഇന്ധനത്തിൻ്റെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഇറാനിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനും ഇസ്രായേലും തമ്മിൽ നടക്കുന്ന സായുധ സംഘട്ടനം തടയാൻ നമ്മൾ ശ്രമിക്കേണ്ടതായിരുന്നുവെന്ന് റായ്ച്ചൂരിൽ നടന്ന പൊതുയോഗത്തിൽ ഖാർഗെ അഭിപ്രായപ്പെട്ടു. ഇന്ത്യയും, ഇറാനും തമ്മിൽ എല്ലാകാലത്തും നല്ല ബന്ധമാണ് കാത്ത് സൂക്ഷിച്ചതെന്നും ഇനിയും മുന്നോട്ട് അതെ രീതി തന്നെ തുടരണമെന്നും ഖാർഗെ അഭിപ്രായപ്പെട്ടു. യുദ്ധം ആർക്കും സമാധാനം തരുന്നില്ലെന്നും,…
Read Moreകർണാടക പ്രതിപക്ഷ പാർട്ടികൾ സർക്കാറിനേരെ തെറ്റായ പ്രചാരണം നടത്തുന്നു – മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി.എസും തെറ്റായ പ്രചാരണം നടത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗാരന്റി പദ്ധതികളിലൂടെ വികസന പരിപാടികൾ നടപ്പിലാക്കുന്നില്ലെന്ന തെറ്റായ വിവരണം അവർ പ്രചരിപ്പിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. റായ്ച്ചൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് സിദ്ധരാമയ്യ ഈ കാര്യം വ്യക്തമാക്കിയത്. ബിജെപി പറയുന്ന കള്ളത്തരങ്ങൾ ജനങ്ങൾക്ക് മനസിലാകുമെന്നും, ജെഡിഎസും ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ജനങ്ങൾക്കൊപ്പമാണ് സർക്കാറെന്നും പറഞ്ഞ അദ്ദേഹം പതിനഞ്ചാം ധനകാര്യ കമീഷൻ…
Read More