വിമാനത്താവളങ്ങളിൽ പരിശോധന നടത്തി ഡിജിസിഎ ; ഗുരുതര വീഴ്ച കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി / മുംബൈ : വിമാനത്താവളങ്ങളിൽ ഡിജിസിഎ നടത്തിയ പരിശോധനയിൽ ഗുരുതര വീഴ്ച കണ്ടെത്തിയതായി വ്യോമയാന മന്ത്രാലയം. വിമാനങ്ങളിലെ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നില്ലെന്നാണ് കണ്ടെത്തിയത്.

കണ്ടെത്തുന്ന വീഴ്ചകൾ ടെക്നിക്കൽ ലോഗ് ബുക്കിൽ രേഖപ്പെടുത്തുന്നില്ലെന്നും കണ്ടെത്തി. ഇവയ്ക്ക് പുറമേ സീറ്റുകൾക്കടിയിലെ ലൈഫ് വെസ്റ്റുകൾ ശരിയായി ഉറപ്പിച്ചിട്ടില്ല, ​ഗ്രൗണ്ട്  ഹാൻഡ്ലിംഗ് ഉപകരണങ്ങൾ ഉപയോഗശൂന്യം എന്നിവയാണ് വ്യോമയാന മന്ത്രാലയത്തിൻ്റെ കണ്ടെത്തൽ.

  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്

ഇവയ്‌ക്കെല്ലാം പുറമേ ഒരു വിമാനത്താവളത്തിലെ റൺവേയിലെ സെൻട്രൽ ലൈൻ മാർക്കിംഗ് മാഞ്ഞു പോയ നിലയിൽ കണ്ടെത്തി.

ഗുരുതര വീഴ്ച കണ്ടെത്തിയ സാഹചര്യത്തിൽ ന്യൂനതകൾ വേഗത്തിൽ പരിഹരിക്കാൻ നിർദേശം നൽകി. ഡൽഹി, മുംബൈ വിമാനത്താവളങ്ങളിൽ ഡിജിസിഎ ജോയിന്റ് ഡയറക്ട്രറിന്റെ നേതൃത്വത്തിൽ രണ്ട് ടീമുകളായാണ് പരിശോധന നടത്തിയത്.

നൽകിയ നിർദേശങ്ങൾ ശരിയായ രീതിയിൽ പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ
[masterslider id="10"]

Related posts