എന്തും നേരിടാൻ തയ്യാർ; പ്രതിരോധ സംവിധാനങ്ങൾക്ക് 2,000 കോടി കരാറിൻ്റെ കേന്ദ്ര അനുമതി

ന്യൂ​ഡ​ൽ​ഹി: ഇന്ത്യൻ സേനയുടെ കരുത്ത് വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.ആ​യു​ധ​ങ്ങ​ളും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും വാ​ങ്ങാ​നു​ള്ള ക​രാ​റി​ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​നു​മ​തി നൽകി. 1,981.90 കോ​ടി രൂ​പ​യു​ടെ ആ​യു​ധ​ങ്ങ​ളും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് സേ​ന​ക്കാ​യി വാങ്ങുക.

വ്യോ​മാ​ക്ര​മ​ണ പ്ര​തി​രോ​ധ സം​വി​ധാ​നം,കേ​ന്ദ്രീ​കൃ​ത ഡ്രോ​ൺ വേ​ധ സം​വി​ധാ​നം, വി​ദൂ​ര നി​യ​ന്ത്രി​ത നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ള്‍, ക​വ​ചി​ത വാ​ഹ​ന​ങ്ങ​ള്‍, തോ​ക്കു​ക​ളി​ല്‍ ഘ​ടി​പ്പി​ക്കാ​വു​ന്ന രാ​ത്രി​യി​ലും കാ​ഴ്ച​ന​ല്‍കു​ന്ന നൈ​റ്റ് സൈ​റ്റ് സം​വി​ധാ​നം തുടങ്ങിയവയാണ് കേന്ദ്രം അ​ടി​യ​ന്ത​ര​മാ​യി വാ​ങ്ങുക.

  പച്ചപ്പും തിളക്കവും നൽകാൻ വെള്ളരിക്കയിൽ പെയിന്റിംഗ്'; റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം

ഓ​പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് പിന്നാലെ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സേ​ന​ക​ൾ വി​ശ​ദ​മാ​യ പഠനം നടത്തി വിലയിരുത്തിയിരുന്നു. പഠനത്തിൽ സേനയെ ശക്തിപ്പെടുത്തുന്നതിനായി മികച്ച ആയുധങ്ങൾ വേണമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് കേന്ദ്രം അനുമതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യാത്രക്കാരൻ പുറത്തേക്ക് ചാടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts