ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ കരുത്ത് വർധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാനുള്ള കരാറിന് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. 1,981.90 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് സേനക്കായി വാങ്ങുക. വ്യോമാക്രമണ പ്രതിരോധ സംവിധാനം,കേന്ദ്രീകൃത ഡ്രോൺ വേധ സംവിധാനം, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ചനല്കുന്ന നൈറ്റ് സൈറ്റ് സംവിധാനം തുടങ്ങിയവയാണ് കേന്ദ്രം അടിയന്തരമായി വാങ്ങുക. ഓപറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തി മേഖലയിലെ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് സേനകൾ വിശദമായ പഠനം നടത്തി വിലയിരുത്തിയിരുന്നു. പഠനത്തിൽ സേനയെ ശക്തിപ്പെടുത്തുന്നതിനായി…
Read More