ഭക്ഷ്യ വിഷബാധ: എയര്‍ ഇന്ത്യ വിമാനത്തിൽ ആശങ്കയിൽ യാത്രക്കാര്‍ കഴിഞ്ഞത് 35000 അടി ഉയരത്തിൽ

മുംബൈ: ലണ്ടനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ കുഴഞ്ഞ് വീണ് യാത്രക്കാർ. കഴിഞ്ഞ ദിവസമാണ് സംഭവം. മുംബൈയിലേക്ക് പറന്ന എ.ഐ 130 വിമാനത്തിലാണ് യാത്രക്കാര്‍ക്ക് ആരോഗ്യ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നത്.

വിമാനം 35000 അടി മുകളില്‍ പറക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് തലകറക്കവും, ഛർദിയും ഉണ്ടായത്. വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിലുണ്ടായ ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് പ്രാഥമികമായി കണ്ടെത്തി.

  “വിമാനം ഉയർത്താനാവുന്നില്ല”; പൈലറ്റുമാരുടെ അവസാന സന്ദേശം പുറത്ത്

അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനുമാണ് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും പിന്നീട് അഞ്ച് യാത്രക്കാർക്കാണ് ബുദ്ധിമുട്ടുകൾ നേരിട്ടതെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

അതെസമയം വിമാനത്തിനുള്ളില്‍ ഓക്‌സിജന്‍ ശരിയായ തരത്തിലല്ലെങ്കിൽ ഛർദിയും, തലവേദനയും അനുഭവപ്പെടുമെന്നും അങ്ങനെയൊരു സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും അധികൃതർ അഭിപ്രയപ്പെട്ടു. അതെസമയം യാത്രകാർക്ക് നേരിട്ട അസൗകര്യത്തിൽ എയർ ഇന്ത്യ ക്ഷമാപണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാറെന്ന് സംശയം; എയർ ഇന്ത്യ ഹോങ്കോംഗ്-ഡൽഹി വിമാനം തിരികെ പറന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us