ഭക്ഷ്യ വിഷബാധ: എയര്‍ ഇന്ത്യ വിമാനത്തിൽ ആശങ്കയിൽ യാത്രക്കാര്‍ കഴിഞ്ഞത് 35000 അടി ഉയരത്തിൽ

മുംബൈ: ലണ്ടനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ കുഴഞ്ഞ് വീണ് യാത്രക്കാർ. കഴിഞ്ഞ ദിവസമാണ് സംഭവം. മുംബൈയിലേക്ക് പറന്ന എ.ഐ 130 വിമാനത്തിലാണ് യാത്രക്കാര്‍ക്ക് ആരോഗ്യ ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കേണ്ടി വന്നത്. വിമാനം 35000 അടി മുകളില്‍ പറക്കുന്ന സാഹചര്യത്തിലാണ് യാത്രക്കാര്‍ക്ക് തലകറക്കവും, ഛർദിയും ഉണ്ടായത്. വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിലുണ്ടായ ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് പ്രാഥമികമായി കണ്ടെത്തി. അഞ്ച് യാത്രക്കാര്‍ക്കും രണ്ട് ക്യാബിന്‍ ക്രൂവിനുമാണ് തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും പിന്നീട് അഞ്ച് യാത്രക്കാർക്കാണ്…

Read More

നഴ്സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ 22 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ

ബെംഗളൂരു: ബൊമ്മസാന്ദ്രയിലെ സ്വകാര്യ നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 22 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ. ചൊവ്വാഴ്ച അത്താഴത്തിനു ശേഷം കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് 4 പേരെയും തുടർന്നുള്ള ദിനങ്ങളിൽ 18 പേരെയും ആശപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതിമെച്ചപ്പെട്ടു വരികയാണ്. തമിഴ്നാട്ടുകാരനായ കരാറുകാരനാണ് ഹോസ്റ്റലിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. കുടിക്കാൻ നൽകുന്നത് മലിനജലമാണെന്നും ആരോപണമുണ്ട്. കൂടാതെ മുൻപും ഇവിടെ ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. എന്നാൽ കോളേജ് അധികൃതരോട്  പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറഞ്ഞു

Read More
Click Here to Follow Us