ബെംഗളൂരുവിൽ പച്ചക്കറി വില കുതിക്കുന്നു; സാധാരണക്കാർക്ക് ഇരുട്ടടിയായി ബീൻസിന് കിലോയ്ക്ക് 160 രൂപ

ബെംഗളൂരു: വിലക്കയറ്റത്തിന്റെ പിടിയിലമർന്ന് സിലിക്കൺ സിറ്റി. ഹോട്ടൽ ഭക്ഷണത്തിന് വില കൂടിയതിന് പിന്നാലെ പച്ചക്കറി വിപണിയിലും തീപിടിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മിക്ക പച്ചക്കറികൾക്കും ഇരട്ടിയിലധികം വിലയാണ് വർദ്ധിച്ചത്. വിപണിയിൽ ഏറ്റവുമധികം വിലക്കയറ്റം ദൃശ്യമായത് ബീൻസിനാണ്. രണ്ടാഴ്ച മുമ്പ് 60 രൂപയായിരുന്ന ബീൻസിന്റെ വില നിലവിൽ 160 രൂപയിലെത്തി നിൽക്കുകയാണ്.

പ്രതിസന്ധിയായി കാലം തെറ്റിയ മഴയും ചൂടും
കർണാടകയിലെ പ്രധാന പച്ചക്കറി ഉൽപ്പാദന കേന്ദ്രങ്ങളായ കോലാർ, ചിക്കബെല്ലാപൂർ, രാമനഗര എന്നിവിടങ്ങളിലുണ്ടായ കടുത്ത ചൂടും പിന്നാലെ വന്ന കാലം തെറ്റിയ കനത്ത മഴയുമാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. അമിതമായ ചൂട് കാരണം പച്ചക്കറി ചെടികളിലെ പൂക്കൾ കൊഴിഞ്ഞുപോയതും വിളവ് കുറഞ്ഞതും വിപണിയെ ബാധിച്ചു. ഇതിന് പിന്നാലെ പെയ്ത ഇടിമിന്നലോട് കൂടിയ മഴയിൽ വലിയ തോതിൽ കൃഷി നശിക്കുകയും ചെയ്തു. ഇതോടെ വിപണിയിലേക്കുള്ള പച്ചക്കറിയുടെ വരവ് 40 ശതമാനത്തോളം കുറഞ്ഞതായാണ് വ്യാപാരികൾ പറയുന്നത്.

  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു

വിവാഹ സീസണും ഡിമാൻഡ് വർദ്ധിപ്പിച്ചു
വിളവ് കുറഞ്ഞതിനൊപ്പം നിലവിലെ വിവാഹ-ഉത്സവ സീസണും പച്ചക്കറിക്ക് ആവശ്യക്കാർ ഏറാൻ കാരണമായി. പ്രാദേശികമായ ഉൽപ്പാദനം കുറഞ്ഞതോടെ അയൽസംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ പച്ചക്കറികൾ എത്തിക്കുന്നത്. ഇങ്ങനെ പുറം സംസ്ഥാനങ്ങളിൽ നിന്ന് ചരക്ക് എത്തിക്കുന്നതിനുണ്ടാകുന്ന വലിയ ചെലവും വിപണിയിലെ വിലയെ നേരിട്ട് ബാധിക്കുന്നുണ്ട്.

  രക്ഷകനായി എത്തിയത് അതേ കൊലയാളി! ബെംഗളൂരു ഹിറ്റ് ആൻഡ് റണ്ണിൽ പോലീസിനെ ഞെട്ടിച്ച് ഡാഷ്‌കാം ദൃശ്യങ്ങൾ

പൊറുതിമുട്ടി സാധാരണക്കാരും ഹോട്ടലുടമകളും
പാചകവാതക വില വർദ്ധനവിന് പിന്നാലെ പച്ചക്കറിക്കും വില കൂടിയത് ഹോട്ടൽ വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നേരത്തെ 500 രൂപയുമായി മാർക്കറ്റിൽ പോയാൽ രണ്ട് ബാഗ് പച്ചക്കറികളുമായി വരാമായിരുന്നുവെങ്കിൽ ഇപ്പോൾ ഒരു ബാഗ് പോലും നിറയ്ക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനം തുടരുകയാണെങ്കിൽ പച്ചക്കറി വില ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts