ബെംഗളൂരുവിലെ ഈ മൂന്ന് റെയില്‍വേ സ്റ്റേഷനുകളിൽ വിമാനത്താവളത്തിന് സമാനമായ സംവിധാനത്തിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കും

ബെംഗളൂരു: അടുത്ത വർഷത്തോടെ ബെംഗളൂരു നഗരത്തിലെ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാർക്ക് ആധുനിക സൗകര്യത്തോടെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കും.

കെഎസ്‌ആർ, എസ്‌എംവിടി, കെആർപുരം എന്നിവിടങ്ങളിലാണ് റെയില്‍വേ യാത്രക്കാർക്കായി അടുത്തവർഷം കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കുന്നത്.

ഏകദേശം 7,000 പേർക്ക് ഒരേസമയം സമയം ചെലവഴിക്കാൻ സാധിക്കും. മൈസൂരുവിലും സമാനമായ മാറ്റങ്ങള്‍ ഉണ്ടാകും. രാജ്യത്തൊട്ടാകെ 76 റെയില്‍വേ സ്റ്റേഷനുകളില്‍ ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച്‌ ഈ പുതിയ കെട്ടിടങ്ങള്‍ നിർമ്മിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.ദീപാവലി – ഛഠ് സമയത്തുണ്ടായ തിരക്ക് നിയന്ത്രിക്കാൻ ഡല്‍ഹിയിലെ യാത്രി സുവിധ കേന്ദ്രത്തില്‍ (Yatri Suvidha Kendra) ഒരുക്കിയ മാതൃകയില്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അധികൃതർ പറഞ്ഞു.

  ഭർത്താവിനെതിരെ സ്ത്രീധന പീഡനം ആരോപിച്ച് വീഡിയോ നിർമ്മിച്ച ശേഷം അധ്യാപിക ആത്മഹത്യ ചെയ്തു 

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാനും വേണ്ടിയാണ് സ്റ്റേഷനില്‍ നിന്ന് നിശ്ചിത ദൂരം മാറി കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുറക്കുന്നത്.

ഒരു കോണ്‍കോഴ്‌സ് (concourse) പോലെ പ്രവർത്തിക്കുന്ന കാത്തിരിപ്പ് കേന്ദ്രത്തില്‍ വിമാനത്താവളങ്ങളിലെ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പോലെയാകും പ്രവർത്തിക്കുക.ടിക്കറ്റ് ഉള്ള യാത്രക്കാർക്ക് പ്രവേശനംയാത്രക്കാരുടെ നീക്കം സുഗമമാക്കാൻ യാത്രക്കാരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാകും പ്രവേശിപ്പിക്കുക.

ടിക്കറ്റ് ഉള്ള യാത്രക്കാരെ മാത്രമേ ഇവിടേക്ക് പ്രവേശിപ്പിക്കൂ. യാത്രക്കാരുടെ സൗകര്യത്തിനായി ധാരാളം ശുചിമുറികള്‍, ടിക്കറ്റ് കൗണ്ടറുകള്‍, ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകള്‍, സൗജന്യ കുടിവെള്ള സൗകര്യം എന്നിവയുണ്ടാകും.

  സ്വര്‍ണപ്പാളി വിവാദം; ആവശ്യമെങ്കിൽ സമരത്തിന് ഇറങ്ങുമെന്ന് കെ മുരളീധരന്‍

ബെംഗളൂരുവിലെ യശ്വന്ത്പൂർ, കെഎസ്‌ആർ പോലുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ ഇത്തരം പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമല്ലെന്ന് അധികൃതർ സൂചന നല്‍കി. റെയില്‍വേ മന്ത്രാലയം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പദ്ധതി പൂർത്തിയാക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള ജോലികള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒക്ടോബർ മൂന്നിന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി

Related posts

Click Here to Follow Us