റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ മാറ്റാൻ ആവശ്യപ്പെട്ടതിനെച്ചൊല്ലി തർക്കം: സഹോദരങ്ങൾക്ക് ക്രൂര മർദനം

ബെം​ഗളൂരു: റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകൾ മാറ്റാൻ ആവശ്യപ്പെട്ടതിനെത്തുടർന്നുണ്ടായ തർക്കത്തിൽ രണ്ട് സഹോദരങ്ങൾക്ക് ക്രൂരമർദനം. കലബുറഗി താലൂക്കിലെ ഭീമല്ലി ഗ്രാമത്തിൽ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചിറ്റാപൂർ താലൂക്കിലെ നൽവാര ഗ്രാമത്തിൽ നിന്നുള്ള ടോട്ടേന്ദ്ര, സുനിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഓട്ടോ ഉടമ സയ്യിദ് ജാമിർ, സഹോദരന്മാരായ സൈഫാബ്, ആരിഫ്, ആസിഫ്, ഇമ്രാൻ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

ആലന്ദ് താലൂക്കിലെ ഗോള ഗ്രാമത്തിലുള്ള ലക്കംദേവി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം സഹോദരിയെ ഭീമല്ലിയിലെ ഭർത്തൃവീട്ടിലാക്കി മടങ്ങുകയായിരുന്നു ടോട്ടേന്ദ്രയും സുനിലും. ഇവർ സഞ്ചരിച്ചിരുന്ന കാറിന് കടന്നുപോകാൻ കഴിയാത്ത വിധം റോഡിൽ രണ്ട് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്തിരുന്നു. ഓട്ടോകൾ അല്പം വശത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടതോടെ ഉടമ സയ്യിദ് ജാമിറും സഹോദരങ്ങളും ചേർന്ന് ഇവരെ തടയുകയും വടികൊണ്ട് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.

  കേരള മുഖ്യമന്ത്രി ആരാകും? ഒടുവിൽ തീരുമാനത്തിൽ എത്തി ഹൈക്കമാൻഡ്

ആക്രമണം തടയാൻ ശ്രമിച്ച ഇവരുടെ അമ്മയ്ക്കും സഹോദരിക്കും കുട്ടികൾക്കും നേരെയും പ്രതികൾ അക്രമം അഴിച്ചുവിട്ടു. കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ഗ്രാമം വിട്ടുപോകാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്. യുവാക്കൾ നൽകിയ പരാതിയിൽ കലബുറഗി സബർബൻ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും കുടുംബത്തിന് ആവശ്യമായ സംരക്ഷണം നൽകുമെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
[masterslider id="10"]

Related posts

Click Here to Follow Us