പോലീസ് ബൈക്കിനുള്ളിൽ ‘അതിഥി’; ചീറ്റിയടുത്ത് പാമ്പ്, സാഹസികമായി പിടികൂടി

ബംഗളുരു : നിർത്തിയിട്ടിരുന്ന പോലീസ് ബൈക്കിനുള്ളിൽ കുടുങ്ങിയ പാമ്പിനെ സാഹസികമായി പിടികൂടി. കോലാർ ജില്ലയിലെ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിലാണ് പാമ്പ് അഭയം പ്രാപിച്ചത്. ഉരഗ രക്ഷാപ്രവർത്തകനായ നാഗരാജിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തത്.

വാഹനമെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിന്റെ ഉൾഭാഗത്ത് പാമ്പ് ഇരിക്കുന്നത് പോലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ പാമ്പ് പിടുത്ത വിദഗ്ധനായ നാഗരാജിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അദ്ദേഹം അതീവ ജാഗ്രതയോടെ വാഹനത്തിന്റെ ഭാഗങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന പാമ്പിനെ പിടികൂടി.

  ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നും ശക്തമായ കാറ്റും മഴയും തുടരും; വിശദാംശങ്ങൾ

പിന്നീട് ജനവാസമില്ലാത്ത അടുത്തുള്ള വനപ്രദേശത്ത് പാമ്പിനെ സുരക്ഷിതമായി തുറന്നുവിട്ടു. കൃത്യസമയത്ത് പാമ്പിനെ കണ്ടെത്താനായതിനാൽ വലിയ അപകടം ഒഴിവായ ആശ്വാസത്തിലാണ് പോലീസുകാരും നാട്ടുകാരും. നാഗരാജിന്റെ സേവനത്തെ പൊതുജനങ്ങൾ അഭിനന്ദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us