ദീപിക രണ്ടാമതും അമ്മയായി; കുടുംബത്തിലേക്ക് കുഞ്ഞു അതിഥി എത്തി; സന്തോഷം പങ്കുവെച്ച് ദീപികയും രൺവീറും

മുംബൈ: ബോളിവുഡിലെ പ്രിയ താരദമ്പതികളായ ദീപിക പദുകോണിനും രൺവീർ സിങ്ങിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. വീണ്ടുമൊരു പെൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം താരങ്ങൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. ‘വെൽകം ബേബി ഗേൾ’ എന്ന് കുറിച്ച കാർഡിനൊപ്പം നവജാതശിശുവിന്റെ കാൽപ്പാദത്തിന്റെ ചിത്രവും ചേർത്താണ് താരജോഡികൾ പുതിയ അതിഥിയുടെ വരവ് അറിയിച്ചത്.

2024 സെപ്റ്റംബറിലാണ് ദീപികയ്ക്കും രൺവീറിനും ആദ്യത്തെ മകൾ ദുവ ജനിക്കുന്നത്. രണ്ട് വയസ്സുകാരിയായ ദുവയുടെ പിറന്നാളിന് പിന്നാലെയാണ് അനിയത്തിയുടെയും വരവ്. സെപ്റ്റംബർ എട്ടിനായിരുന്നു ദുവയുടെ രണ്ടാം പിറന്നാൾ. എട്ട് ദിവസത്തെ വ്യത്യാസത്തിൽ ഒരേ മാസത്തിൽ ജനിച്ചതിനാൽ ഇനി മുതൽ ഇരുവർക്കും പിറന്നാൾ ആഘോഷങ്ങൾ ഒരുമിച്ച് നടത്താം. കഴിഞ്ഞ ഏപ്രിൽ 19-നാണ് തങ്ങൾ രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുകയാണെന്ന വിവരം ദീപികയും രൺവീറും പുറത്തുവിട്ടത്. ദുവ പോസിറ്റീവ് പ്രഗ്നൻസി ടെസ്റ്റ് കിറ്റുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടുള്ള ആ അനൗൺസ്‌മെന്റ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ദിവസം മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക് ക്ഷേത്രത്തിൽ ദമ്പതികൾ ദർശനം നടത്തിയിരുന്നു. രൺവീറിന്റെ മാതാപിതാക്കൾക്കൊപ്പം പർപ്പിൾ നിറത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ആദ്യ മകൾ ദുവ ജനിക്കുന്നതിന് തൊട്ടുമുമ്പും ഇരുവരും സിദ്ധിവിനായക ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. ഗർഭകാലത്തും അഭിനയത്തിലും യാത്രകളിലും പൊതുപരിപാടികളിലും സജീവമായിരുന്നു ദീപിക.

മക്കളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന കുടുംബമാണ് ദീപികയുടേത്. ദുവയ്ക്ക് ഒരു വയസ്സ് പൂർത്തിയായ ശേഷമാണ് മകളുടെ ചിത്രം ഇരുവരും ആദ്യമായി പുറത്തുവിട്ടത്. ബോളിവുഡ് താരങ്ങളും ലക്ഷക്കണക്കിന് ആരാധകരുമാണ് പുതിയ കൺമണിക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. ഷാരൂഖ് ഖാനൊപ്പമുള്ള ‘കിംഗ്’, അല്ലു അർജുനൊപ്പമുള്ള ‘റാക്ക’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പുതിയ ദീപിക ചിത്രങ്ങൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts