കൊച്ചി: അഫ്ഗാനിസ്ഥാനിൽ താലിബാൻ തടഞ്ഞുവെച്ച മലയാളി ട്രാവൽ വ്ലോഗർ അരുണിമ സുരക്ഷിതയായി നാട്ടിൽ തിരിച്ചെത്തി. പ്രതിസന്ധി ഘട്ടത്തിൽ ഇടപെട്ട് സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ഇന്ത്യൻ എംബസിക്കും നന്ദി അറിയിച്ച് അരുണിമ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് സ്വന്തം നാടിന്റെ വില മനസ്സിലാകുന്നതെന്ന് അരുണിമ തന്റെ അനുഭവക്കുറിപ്പിൽ വ്യക്തമാക്കുന്നു.
അഫ്ഗാനിസ്ഥാനിലെ ബമിയൻ പ്രൊവിൻസിൽ വെച്ചാണ് അരുണിമ പ്രതിസന്ധിയിലായത്. വിവരമറിഞ്ഞയുടൻ ഇന്ത്യൻ എംബസിയും സുരേഷ് ഗോപിയും അരുണിമയുടെ പിതാവിനെ ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഉറപ്പാക്കുകയുമായിരുന്നു. തുടർന്ന് ബമിയനിലെ സർക്കാർ ഉദ്യോഗസ്ഥർ അരുണിമ തങ്ങിയ ഹോട്ടലിലെത്തി സുരക്ഷ ഉറപ്പാക്കുകയും പ്രത്യേക വാഹനത്തിൽ കാബൂളിൽ എത്തിച്ച് ഇന്ത്യൻ എംബസിയെ ഏൽപ്പിക്കുകയും ചെയ്തു. എംബസി അധികൃതർ രാത്രി കാബൂളിൽ താമസസൗകര്യവും തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള എയർപോർട്ട് യാത്രാസൗകര്യങ്ങളും ഒരുക്കി നൽകി.
വൈദ്യുതി പോലുമില്ലാത്ത കാബൂൾ എയർപോർട്ടിൽ മണിക്കൂറുകളോളം വിമാനം വൈകിയതും വിമാനത്തിൽ ഒരേയൊരു വനിതാ യാത്രക്കാരിയായി യാത്ര ചെയ്യേണ്ടിവന്നതുമടക്കം കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോയതെന്ന് അരുണിമ കുറിച്ചു. ഡൽഹിയിലെത്തിയ ശേഷം അവിടെനിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറി ഒടുവിൽ കേരളത്തിൽ തിരിച്ചെത്തിയപ്പോഴാണ് ആശ്വാസമായത്. എത്ര ദൂരേക്ക് പോയാലും സ്വന്തം നാട്ടിൽ തിരിച്ചെത്തുമ്പോൾ കിട്ടുന്ന സമാധാനം വേറെ തന്നെയാണെന്ന് പറഞ്ഞാണ് അരുണിമ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]