കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്ക് മടങ്ങാൻ ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതെ വലയുന്ന ബെംഗളൂരു മലയാളികൾക്കായി വിമാന സർവീസുകളിലും സ്വകാര്യ ബസുകളിലും ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 21-ന് കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിൽ നിലവിൽ വലിയ നിരക്കില്ലാതെ ടിക്കറ്റുകൾ ലഭ്യമാണ്.

വിമാന നിരക്കുകൾ

ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്ക് 3,900 മുതൽ 4,500 രൂപ വരെയും തിരുവനന്തപുരത്തേക്ക് 4,500 മുതൽ 6,000 രൂപ വരെയുമാണ് വിമാന നിരക്ക്. കോഴിക്കോട്ടേക്ക് 3,200 മുതൽ 4,500 രൂപ വരെയും കണ്ണൂരിലേക്ക് 3,600 മുതൽ 5,500 രൂപ വരെയുമാണ് ഇപ്പോൾ ടിക്കറ്റ് നിരക്കുകൾ കാണിക്കുന്നത്. വരും ദിവസങ്ങളിൽ തിരക്കേറുന്നതോടെ വിമാന നിരക്കുകൾ കുത്തനെ ഉയർന്നേക്കാം.

സ്വകാര്യ ബസുകൾ

അതേസമയം കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളിലും ഓണക്കാലത്തേക്കുള്ള ടിക്കറ്റ് ബുക്കിങ് സജീവമായി തുടങ്ങിയിട്ടുണ്ട്. എറണാകുളത്തേക്ക് എസി സ്ലീപ്പർ ബസുകളിൽ 3,800 രൂപ മുതൽ 4,200 രൂപ വരെയാണ് ഈ സീസണിൽ ഈടാക്കുന്നത്. കോഴിക്കോട്ടേക്ക് 1,500 രൂപ മുതൽ 1,800 രൂപ വരെയാണ് നിരക്ക്. നിലവിൽ ചുരുക്കം ചില ട്രാവൽ ഏജൻസികൾ മാത്രമാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്.

സാധാരണക്കാർക്ക് ഏറെ ആശ്രയമാകുന്ന കേരള, കർണാടക ആർടിസി (KSRTC) ബസുകളിലെ ബുക്കിങ് ജൂലൈ അവസാന വാരത്തോടെ മാത്രമേ ആരംഭിക്കുകയുള്ളൂ. ട്രെയിനുകളിൽ വെയ്റ്റ് ലിസ്റ്റ് ഉയർന്നതോടെ ബസുകളിലും വിമാനങ്ങളിലും വരും ദിവസങ്ങളിൽ ബുക്കിങ് അതിവേഗം പൂർത്തിയാകാനാണ് സാധ്യത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts