വിവാദങ്ങൾക്കൊടുവിൽ വീണ്ടും ഒത്തുചേർന്ന് സുധിയുടെ മക്കൾ; റിതുലിനെ കാണാൻ സർപ്രൈസുമായി കിച്ചു എത്തി

കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ മക്കളായ കിച്ചുവും റിതുലും വീണ്ടും ഒത്തുചേർന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. കുടുംബാംഗങ്ങൾക്കിടയിൽ അടുത്തിടെയുണ്ടായ വെളിപ്പെടുത്തലുകളും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിനെല്ലാം പിന്നാലെ അനിയൻ റിതുലിനെ കാണാൻ രേണു സുധിയുടെ വീട്ടിൽ കിച്ചു നേരിട്ടെത്തിയ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.

അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച ഒറ്റപ്പെടലിനെക്കുറിച്ച് കിച്ചു നടത്തിയ വികാരാധീനമായ പ്രതികരണവും അതിന് രേണു നൽകിയ മറുപടിയും വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. എന്നാൽ ഈ അസ്വാരസ്യങ്ങളെല്ലാം മാറ്റിവെച്ചാണ് കിച്ചു തന്റെ സുഹൃത്തുക്കൾക്കൊപ്പം അനിയനെ കാണാൻ എത്തിയത്. സംഭവങ്ങൾക്ക് ശേഷം ആരെയും വിളിച്ചിരുന്നില്ലെന്നും പെട്ടെന്ന് ഒരു സർപ്രൈസ് നൽകാനാണ് എത്തിയതെന്നും കിച്ചു വീഡിയോയിൽ പറയുന്നു. വീട്ടിലെത്തിയ ഉടൻ തന്നെ അനിയൻ റിതുലിനെ കെട്ടിപ്പിടിച്ച് വിശേഷങ്ങൾ ചോദിക്കുന്ന കിച്ചുവിനെ വീഡിയോയിൽ കാണാം.

  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്

രേണു സുധി വീട്ടിലില്ലാത്ത സമയത്തായിരുന്നു കിച്ചുവിന്റെ സന്ദർശനം. എറണാകുളത്ത് അമ്മയെ കൂട്ടാൻ പോകാൻ തയ്യാറെടുക്കുകയായിരുന്നു റിതുൽ. എന്നാൽ രേണുവിനെ ഫോണിൽ വിളിച്ച് അനുവാദം ചോദിച്ച ശേഷം റിതുലിനെയും ബന്ധുക്കളുടെ മക്കളെയും കൂട്ടി കിച്ചു പുറത്തേക്ക് പോയി. ലുലു മാളിൽ കുട്ടികൾക്കൊപ്പം സമയം ചിലവഴിച്ച കിച്ചു, അവർക്ക് ഭക്ഷണവും കളിക്കാനുള്ള അവസരവും ഒരുക്കി നൽകി.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

തിരികെ വീട്ടിലെത്തിയപ്പോൾ ഏറെ സന്തോഷവാനായ റിതുൽ ജ്യേഷ്ഠനെ കെട്ടിപ്പിടിച്ച് ചുംബനം നൽകുന്ന കാഴ്ച ഹൃദയസ്പർശിയായി. വിവാദങ്ങൾക്കിടയിലും സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിന് കുറവില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ സന്ദർശനം. ഈ ഒത്തുചേരൽ സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് നേടുന്നത്. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് എല്ലാവരും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ എന്നാണ് ആരാധകരുടെ പ്രതികരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts