നമ്മ മെട്രോ പിങ്ക് ലൈൻ ട്രെയിൽ റൺ ഇന്ന് മുതൽ

ബെംഗളൂരു: നമ്മ മെട്രോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പിങ്ക് ലൈനിൽ നിർണ്ണായകമായ ആർ.ഡി.എസ്.ഒ (Research Designs and Standards Organisation) പരിശോധനകൾക്ക് ചൊവ്വാഴ്ച തുടക്കമാകും. മെയ് 12 വരെ നീണ്ടുനിൽക്കുന്ന വിശദമായ പരിശോധനകളാണ് ഈ ഘട്ടത്തിൽ നിശ്ചയിച്ചിരിക്കുന്നത്. പുതിയ മെട്രോ പാതകളുടെ സുരക്ഷയും സാങ്കേതികക്ഷമതയും ഉറപ്പുവരുത്തുന്നതിൽ നിർണ്ണായകമായ ഘട്ടമാണിത്.

പരിശോധനയ്ക്ക് ശേഷം ആർ.ഡി.എസ്.ഒ ഡാറ്റകൾ വിശകലനം ചെയ്യുകയും ഇടക്കാല വേഗത സർട്ടിഫിക്കേഷൻ (Interim Speed Certification) നൽകുകയും ചെയ്യുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനുശേഷം റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (CRS) പരിശോധന നടക്കും. ഈ റിപ്പോർട്ട് ചീഫ് കമ്മീഷണർക്കും തുടർന്ന് റെയിൽവേ ബോർഡിനും സമർപ്പിക്കും. പുതിയ ട്രെയിനുകൾക്കും ട്രാക്കിനും സാങ്കേതിക അനുമതി ലഭിക്കുന്നതിനായുള്ള ഈ ബഹുതല പ്രക്രിയ പൂർത്തിയാകാൻ ഏകദേശം രണ്ട് മുതൽ മൂന്ന് മാസം വരെ സമയമെടുക്കും. ഈ അനുമതികൾ ലഭിച്ചാലുടൻ പാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിനായുള്ള അന്തിമ അനുമതിക്കായി മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറെ (CMRS) ബി.എം.ആർ.സി.എൽ സമീപിക്കും.

  രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവൻ കണ്ടെത്തി; കൂടുതൽ ചലച്ചിത്ര പ്രവർത്തകരുടെ മൊഴിയെടുക്കും

കാളേന അഗ്രഹാര മുതൽ താവരക്കര വരെയുള്ള ഏഴ് കിലോമീറ്റർ എലിവേറ്റഡ് പാതയിലേക്കായി അഞ്ച് ട്രെയിൻ സെറ്റുകളാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. കാളേന അഗ്രഹാര മുതൽ നാഗവാര വരെയുള്ള 21 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈൻ ഇടനാഴിയുടെ നിർമ്മാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള ഭൂഗർഭ പാതയും ഉൾപ്പെടുന്നു.

  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്

അതേസമയം, യെല്ലോ ലൈനിലും (ആർ.വി. റോഡ് – ബൊമ്മസന്ദ്ര) പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ടിറ്റാഗഡ് റെയിൽ സിസ്റ്റത്തിൽ നിന്നുള്ള പത്താമത്തെ ട്രെയിൻ സെറ്റ് തിങ്കളാഴ്ച ബെംഗളൂരുവിലെത്തി. നിലവിൽ എട്ട് ട്രെയിനുകൾ ഈ പാതയിൽ സർവീസ് നടത്താൻ സജ്ജമാണ്. ഒമ്പതാമത്തെ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഉടൻ ആരംഭിക്കുമെന്നും ബി.എം.ആർ.സി.എൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പടക്കം പൊട്ടിത്തെറിച്ച് ഏഴുപേർക്ക് പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us