ബഹിരാകാശ പദ്ധതികളിൽ ഇനി കൂടുതൽ സ്വകാര്യ വ്യവസായ പങ്കാളിത്തം

ബെംഗളൂരു: രാജ്യത്തിന്റെ ഭാവി ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ വ്യവസായങ്ങളുടെ പങ്കാളിത്ത പ്രാധാന്യം വിളിച്ചോതി ബെംഗളൂരു സ്പേസ് എക്സ്പോയ്ക്കു തുടക്കമായി. പിഎസ്എൽവി, ജിഎസ്എൽവി റോക്കറ്റുകളുടെയും ഭാവി ഉപഗ്രങ്ങളുടെയും നിർമാണം സ്വകാര്യ വ്യവസായ പങ്കാളികൾക്കായി വച്ചുനീട്ടുന്നത്, ഇന്ത്യൻ ബഹിരാകാശ പേടക പദ്ധതിയായ ഗഗൻയാനു വേണ്ടി ഐഎസ്ആർഒയ്ക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്ന് ചെയർമാനും ബഹിരാകാശ സെക്രട്ടറിയുമായ ഡോ. കെ. ശിവൻ പറഞ്ഞു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് എന്നിവർ ചേർന്നാണ് സ്പേസ് എക്സ്പോ സംഘടിപ്പിക്കുന്നത്. തുമക്കൂരു റോഡിലെ ബെംഗളൂരു രാജ്യാന്തര കൺവൻഷൻ സെന്ററിൽ നടക്കുന്ന മേള ഇന്ന് സമാപിക്കും.

ഫ്രാൻസ്, റഷ്യ, യുഎസ്, യുകെ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങൾ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്ന മേളയിൽ നൂറോളം പ്രദർശകരാണ് അണിനിരക്കുന്നത്. ഐഎസ്ആർഒയുടെ അടുത്ത നാലു വർഷത്തേക്കുള്ള 10,400 കോടി രൂപയുടെ ഉപഗ്രഹ വിക്ഷേപണ പദ്ധതികളിൽ 9000 കോടിയോളം രൂപ സ്വകാര്യ മേഖലയ്ക്കാണ് ലഭിക്കുന്നത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 59 എണ്ണം കൂടി ഭ്രമണപഥത്തിലെത്തിക്കും.

ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും ഘടകങ്ങൾ നിർമിക്കാൻ ചെറുകിട വ്യവസായങ്ങളെ പരിശീലിപ്പിക്കാൻ എസ്ആർഒ രാജ്യത്തുടനീളം ഇൻക്യുബേഷൻ സെന്ററുകൾ സ്ഥാപിക്കും. കേരളത്തിലുണ്ടായ പ്രളയക്കെടുതി, കാലാവസ്ഥാ നിരീക്ഷണ രംഗത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നുവെന്ന് ഫ്രഞ്ച് ബഹിരാകാശ ഏജൻസിയായ സിഎൻഇഎസ് പ്രസിഡന്റ് ജീൻ വൈസ് ലെ ഗാൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us