വെള്ളപ്പൊക്ക സമയത്ത് നവമാധ്യമങ്ങള്‍ നടത്തിയത് മാതൃകാ പരമായ പ്രവര്‍ത്തനം:പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

ബെംഗളൂരു: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നവമാധ്യമ കൂട്ടായ്മകൾ നടത്തുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. ഓൾ ഇന്ത്യാ കെ.എം.സി.സി. ബെംഗളൂരു സെൻട്രൽ കമ്മിറ്റി വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ സ്വരൂപിച്ച പണമുപയോഗിച്ച് പുറത്തിറക്കിയ ആംബുലൻസിന്റെ സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെവിടെയുമുള്ള നൻമകളെ ആവാഹിച്ചെടുക്കാൻ നവമാധ്യമങ്ങൾക്ക് കഴിയുന്നുണ്ട്. ഈ രംഗത്ത് കെ.എം.സി.സി. നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയ ദുരിതാശ്വാസമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച വി.കെ. നാസർ ഹാജി, ഷംസുദ്ദീൻ അനുഗ്രഹ, അബ്ദുല്ല മാവള്ളി എന്നിവരെ ആദരിച്ചു. പ്രസിഡന്റ് ടി. ഉസ്മാൻ അധ്യക്ഷത…

Read More

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐ. എസ്.ആർ.ഒ.യുടെ ചരിത്ര ദൌത്യം കാണികളെ ആകര്‍ഷിക്കുന്നു.

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐ. എസ്.ആർ.ഒ.യുടെ ദൗത്യത്തെ അടുത്തറിയാം. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന പേടകത്തെയും റോക്കറ്റിനെയും അടുത്തറിയാം. ബെംഗളൂരുവിൽ ആരംഭിച്ച സ്പേസ് എക്സ്‌പോയിലെത്തുന്നവരെ കൂടുതൽ ആകർഷിക്കുന്നതും ഗഗൻയാനെക്കുറിച്ചുള്ള പ്രദർശനമാണ്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യം 2022-ൽ നടത്താനാണ് തീരുമാനം. ഇതിനുള്ള തയ്യാറെടുപ്പിലാണ് ഐ.എസ്.ആർ.ഒ. ദൗത്യത്തിന് മുന്നോടിയായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള മൊഡ്യൂൾ പരീക്ഷണം വിജയിച്ചതോടെയാണ് ഗഗൻയാൻ പദ്ധതിക്ക് വേഗംകൂടിയത്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിന്റെ സഹായത്തോടെയാണ് ഐ.എസ്.ആർ.ഒ. ക്രൂ മൊഡ്യൂൾ സജ്ജമാക്കിയത്. പേടകത്തെ ബഹിരാകാശത്ത് എത്തിച്ചതിനുശേഷം സുരക്ഷിതമായി ഭൂമിയിലെത്തിക്കുകയായിരുന്നു. ബഹിരാകാശത്തുനിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന…

Read More

എയര്‍ ഇന്ത്യ വിമാനം മാലിയിലെ പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി; ഒഴിവായത് വന്‍ ദുരന്തം

മാലി: തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മാലി വിമാനത്താവളത്തിലെ പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി. 136 യാത്രക്കാരുമായി പോയ A320 വിമാനമാണ് പണി പൂര്‍ത്തിയാകാത്ത റണ്‍വേയില്‍ ഇറക്കേണ്ടി വന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. വിമാനം റണ്‍വേ മാറി ഇറങ്ങിയത് എയര്‍ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനത്തിന്‍റെ ട​യ​റി​ന്‍റെ കാ​റ്റു​പോ​യ​തോ​ടെ വി​മാ​നം നില്‍ക്കുകയായിരുന്നു. അതി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ടയറിനും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചതിനാല്‍ വി​മാ​നം കെ​ട്ടി​വ​ലി​ച്ചാ​ണ്…

Read More

രണ്ടാഴ്ച കൊണ്ട് രാജ്ഭവൻ സന്ദർശിച്ചത് 25000 പേർ!

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് രാജ്ഭവൻ വർഷങ്ങൾക്ക് ശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. രണ്ടാഴ്ച കൊണ്ട് രാജ്ഭവൻ സന്ദർശിക്കാനെത്തിയത് 25,000 പേർ. ഗവർണർ വാജുഭായ് വാലയുടെ നിർദേശപ്രകാരമാണ്  പൊതുജനങ്ങൾക്കായി രാജ്ഭവന്റെ കവാടങ്ങൾ ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ ആറു വരെ തുറന്നത്. ബ്രിട്ടിഷ് നിർമിത കാലത്തെ ബംഗ്ലാവും പൂന്തോട്ടവുമാണ് ഏറെ പേരെ ആകർഷിച്ചത്.

Read More

ഹൊസൂർ റോഡിൽ മലിനജല പൈപ്പ്‌ലൈൻ പൊട്ടി; മൂക്ക് പൊത്തി യാത്ര ചെയ്ത് ജനം…

ബെംഗളൂരു: ബൊമ്മനഹള്ളി, ഹൊസ റോഡ്, കുഡ്‌ലു ഗേറ്റ് എന്നിവിടങ്ങളിൽ മലിനജല പൈപ്പുകൾ പതിവായി നിറഞ്ഞൊഴുകുന്നുണ്ട്. മലിനജല ഓടകൾ പൊട്ടിയൊഴുകുന്നത് നഗരത്തിൽ വൻ ഗതാഗതകുരുക്കിന് ഇടയാക്കുന്നു. കഴിഞ്ഞ ദിവസം രൂപേന അഗ്രഹാര ബസ് സ്റ്റോപ്പിന് സമീപത്താണ് മലിനജല പൈപ്പ് ലൈൻ പൊട്ടിയത്. തിരക്കേറിയ ഹൊസൂർ റോഡിൽ മണിക്കൂറോളം ഗതാഗതം ഇഴഞ്ഞുനീങ്ങി. ദുർഗന്ധം കാരണം ഇതുവഴി മൂക്കുപൊത്തി യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. മലിനജല പൈപ്പുകൾ നിറഞ്ഞ് മാൻഹോളുകൾ വഴി വെള്ളം നിറഞ്ഞൊഴുകിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

Read More

ബഹിരാകാശ പദ്ധതികളിൽ ഇനി കൂടുതൽ സ്വകാര്യ വ്യവസായ പങ്കാളിത്തം

ബെംഗളൂരു: രാജ്യത്തിന്റെ ഭാവി ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ വ്യവസായങ്ങളുടെ പങ്കാളിത്ത പ്രാധാന്യം വിളിച്ചോതി ബെംഗളൂരു സ്പേസ് എക്സ്പോയ്ക്കു തുടക്കമായി. പിഎസ്എൽവി, ജിഎസ്എൽവി റോക്കറ്റുകളുടെയും ഭാവി ഉപഗ്രങ്ങളുടെയും നിർമാണം സ്വകാര്യ വ്യവസായ പങ്കാളികൾക്കായി വച്ചുനീട്ടുന്നത്, ഇന്ത്യൻ ബഹിരാകാശ പേടക പദ്ധതിയായ ഗഗൻയാനു വേണ്ടി ഐഎസ്ആർഒയ്ക്കു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണെന്ന് ചെയർമാനും ബഹിരാകാശ സെക്രട്ടറിയുമായ ഡോ. കെ. ശിവൻ പറഞ്ഞു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ), ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ആൻട്രിക്സ് എന്നിവർ ചേർന്നാണ് സ്പേസ് എക്സ്പോ സംഘടിപ്പിക്കുന്നത്. തുമക്കൂരു റോഡിലെ ബെംഗളൂരു രാജ്യാന്തര കൺവൻഷൻ സെന്ററിൽ നടക്കുന്ന മേള ഇന്ന് സമാപിക്കും.…

Read More
Click Here to Follow Us