കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: വാഹന പരിശോധനക്കിടെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട.

മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ് ഹാരിസ് (34) ആണ് പിടിയിലായത്.

ഇയാളില്‍ നിന്ന് 16 കിലോ കഞ്ചാവാണ് കണ്ടെടുത്തത്.

ടൂറിസ്റ്റ് ബസില്‍ ഒഡീഷയില്‍ നിന്ന് ബംഗളൂരു വഴി കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പരിശോധനക്കിടെയാണ് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്.

ബസിന്‍റെ ലെഗേജ് ബോക്‌സില്‍ സ്യൂട്ട്‌കേസിലും ബാഗിലുമായി സൂക്ഷിച്ച നിലയിലാരുന്നു കഞ്ചാവ്.

തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേയ്ഞ്ചിന് കൈമാറി.

സി ഐ ആര്‍ പ്രശാന്ത്, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്‍ദുള്‍ സലാം, പി വി രജിത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിത്ത്, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധ നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts