മുത്തശ്ശിയെയും മുത്തശ്ശനെയും കാണാൻ കുടകിലേക്ക് നടന്നുപോയ 15 വയസുകാരിയെ പോലീസ് കണ്ടെത്തി.

ബെംഗളൂരു: കുടകിൽ താമസിക്കുന്ന മുത്തശ്ശിയെയും മുത്തശ്ശനെയും കാണാൻ കുടകിലേക്ക് നടന്നുപോകാൻ ശ്രമിച്ച ബനശങ്കരിയിൽ നിന്ന് കാണാതായ 15 വയസ്സുള്ള ഒരു അനാഥ പെൺകുട്ടിയെ പോലീസ് കൃത്യസമയത്ത് രക്ഷിച്ചു. ബനശങ്കരി  പോലീസ് താവരകരയിലെ ഒരു സ്ത്രീയുടെ വീട്ടിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

ഏകദേശം ഒന്നര വർഷം മുമ്പ് പെൺകുട്ടിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. അന്നുമുതൽ ബെംഗളൂരു നിവാസിയായ ബന്ധു അയ്യപ്പയാണ് അവളെ പരിപാലിക്കുന്നത്  കുട്ടിയെ ഇവിടെ ഒരു സ്കൂളിൽ ചേർത്തിരുന്നു.

ഓഗസ്റ്റ് 21 ന് കുട്ടിയെ കാണാതായതിനെ തുടർന്ന് അയ്യപ്പ പോലീസിൽ പരാതി നൽകി. മുത്തശ്ശനെയും മുത്തശ്ശിയെയും കാണാൻ പെൺകുട്ടി ആഗ്രഹിച്ചു. കുട്ടി കുടകിലേക്ക് നടക്കാൻ തീരുമാനിച്ചു. 30 കിലോമീറ്റർ നടന്നതിന് ശേഷം താവരക്കരക്ക് സമീപം ഒരു സ്ത്രീയുടെ വീട്ടിൽ അഭയം തേടി. ഇത് സംബന്ധിച്ച്  രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ സ്ഥലത്തെത്തി കുട്ടിയെ  രക്ഷിച്ചു, ” എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പരാതി ലഭിച്ചതിനെ തുടർന്ന് പരിസരത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചതായി  പോലീസ് പറഞ്ഞു. “പെൺകുട്ടി മൈസൂർ റോഡിലൂടെ നടന്നുപോയതായി കണ്ടെത്തിയെന്നും കൂടുതൽ ക്യാമറകൾ വിശകലനം ചെയ്യുകയും അവളുടെ ഫോട്ടോ വിതരണം ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.

മാതാപിതാക്കളെ നഷ്ടപ്പെട്ടതിനെക്കുറിച്ചും കുടകിലേക്കുള്ള യാത്രയെക്കുറിച്ചും പറഞ്ഞതിന് ശേഷം യുവതി പെൺകുട്ടിക്ക് അഭയം നൽക്കുകയായിരുന്നു. പെൺകുട്ടിയുടെ അഭ്യർത്ഥനയെ തുടർന്ന്, ഏതാനും ദിവസത്തേക്ക് അഭയം നൽകാൻ യുവതി സമ്മതിക്കുകയായിരുന്നു. കുട്ടിയെ ബന്ധുക്കൾ ഉപദ്രവിച്ചതായി ഞങ്ങൾ സംശയിച്ചിരുന്നു. പക്ഷേ പെൺകുട്ടി അത് നിഷേധിച്ചു എന്ന് പോലീസ് പറഞ്ഞു. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us