ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി

ബംഗളൂരു: ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച് നഗരത്തിൽ സംഘടിപ്പിക്കുന്ന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ബംഗളൂരു സെൻട്രൽ എംപി പി.സി. മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് കമ്മീഷണർ സീമന്ത് കുമാർ സിംഗിനെ കണ്ട് നിവേദനം സമർപ്പിച്ചത്.

ഏപ്രിൽ 28-ന് ബംഗളൂരുവിൽ നിശ്ചയിച്ചിരിക്കുന്ന ‘ഉമർ ഖാലിദ് ആൻഡ് ഹിസ് വേൾഡ്’ എന്ന പുസ്തക ചർച്ചയ്ക്കെതിരെയാണ് ബിജെപിയുടെ പ്രതിഷേധം. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനുമെതിരെ കേന്ദ്ര സർക്കാർ കർശന നടപടിയെടുക്കുമ്പോൾ, നഗരത്തിൽ ഇത്തരം ‘അർബൻ നക്സൽ’ ഘടകങ്ങൾ സജീവമാകുന്നത് ആശങ്കാജനകമാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി കോടതികൾ ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കുന്നത് അദ്ദേഹം ചെയ്ത കുറ്റകൃത്യങ്ങളുടെ ഗൗരവമാണ് വ്യക്തമാക്കുന്നതെന്നും നിവേദനത്തിൽ പറയുന്നു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

ഇത്തരമൊരു വ്യക്തിയെ മഹത്വവൽക്കരിക്കുന്നത് ക്രിമിനൽ ശക്തികൾക്ക് പ്രോത്സാഹനമാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉമർ ഖാലിദിന് അനുകൂലമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത് ഗൗരവകരമാണ്. നഗരത്തിലെ സമാധാനാന്തരീക്ഷം നിലനിർത്താൻ പരിപാടിയുടെ അനുമതി റദ്ദാക്കണമെന്നും, പരിപാടി നടക്കുകയും എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുകയും ചെയ്താൽ അതിന്റെ ഉത്തരവാദിത്തം ബിജെപിക്കായിരിക്കില്ലെന്നും നിവേദനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

2020-ലെ ഡൽഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയിൽ ഉമർ ഖാലിദിന് പങ്കുണ്ടെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കലാപത്തിന്റെ ആസൂത്രണത്തിലും ആൾക്കാരെ സംഘടിപ്പിക്കുന്നതിലും ഖാലിദിന് പങ്കുണ്ടെന്ന പ്രോസിക്യൂഷൻ വാദം ശരിവെച്ചാണ് കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉണ്ടായ കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും എഴുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts