ശബരിമല സ്വര്‍ണക്കൊള്ള: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തിന്റെ തലവന്‍ എസ്പി എസ് ശശിധരന്‍ കോടതിയിലെത്തി. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന എന്‍ വാസുവിനെ പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ഇത്തവണ അടച്ചിട്ട കോടതി മുറിയിലല്ല നടപടികള്‍ എന്നത് ഏറെ ശ്രദ്ധേയമാണ്. പ്രത്യേക അന്വേഷണസംഘത്തിന്റെ രണ്ടാമത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കോടതിയിലെത്തിയിരിക്കുന്നത്. മുരാരി ബാബുവിന്റെ അറസ്റ്റിനും എന്‍ വാസുവിന്റെ ചോദ്യം ചെയ്യലിനും ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിക്കുമ്പോള്‍ അത് ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് ഏറെ…

Read More

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചു

ചെന്നൈ: തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. എഐഎഡിഎംകെ സഖ്യത്തിനായുള്ള ശ്രമങ്ങള്‍ ടിവികെ തള്ളിയതിന് പിന്നാലെയാണ് വിജയ്‌യെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലാണ് ഇതിനുള്ള പ്രമേയം പാസാക്കിയത്. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പാര്‍ട്ടിയുമായും വിജയ്‌യുടെ രാഷ്ട്രീയ ഭാവിയുമായും ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ടിവികെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിജയ് യുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെ നിര്‍ണായക തീരുമാനമാണ് വിജയ് തന്നെ…

Read More

വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം. യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെയാണ് വടകര പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നിന് പുലർച്ചെയാണ് സംഭവം. നിർമാണ പ്രവർത്തി നടക്കുന്ന വീട്ടിൽ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങി കിടക്കുകയിരുന്ന പന്ത്രണ്ട് കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ വടകര പോലീസ് പിടികൂടി. പീഡന ശ്രമത്തിനിടെ പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. കേസിൽ…

Read More

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ

സൗദിയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. രണ്ട് എത്യോപ്യൻ പൌരന്മാരെയാണ് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് സ്വദേശിയായ വിജയ് കുമാർ മഹാതോ ആണ് കൊല്ലപ്പെട്ടത്. സൗദിയിൽ നിയമവിരുദ്ധമായി താമസിക്കുന്ന പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. ഒക്ടോബർ 16-ന് ജിദ്ദയിൽ വെച്ചാണ് ജാഖണ്ഡിലെ ഗിരിധ് ജില്ലയിൽ നിന്നുള്ള വിജയ് കുമാർ മഹാതോയ്ക്ക് വെടിയേൽക്കുന്നത്.

Read More

മന്ത്രിയുടെ വാക്കുകൾ തന്നെ അപമാനിക്കുന്നതിന് തുല്യം; വേടൻ

കൊച്ചി: വേടന് അവാര്‍ഡ് നല്‍കിയതിന് പിന്നാലെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞ വാക്കുകള്‍ക്ക് മറുപടിയുമായി വേടൻ രംഗത്ത്. മന്ത്രിയുടെ വാക്കുകൾ തന്നെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും അതിന് പാട്ടിലൂടെ മറുപടി നല്‍കുമെന്നും അക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വേടന്‍ പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു വേടനെപ്പോലും തങ്ങള്‍ അവാര്‍ഡിനായി സ്വീകരിച്ചുവെന്ന മന്ത്രിയുടെ പരാമര്‍ശം. തനിക്ക് അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാര്‍ഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ട്രീയ പിന്തുണയുടെ ഭാഗമായല്ല പുരസ്‌കാരം. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും അംഗമല്ലെന്നും വേടന്‍ പറഞ്ഞു. തുടര്‍ച്ചയായ…

Read More

ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ: ദുൽഖറടക്കം 3 പേർക്ക് നോട്ടീസ്

പത്തനംതിട്ട: ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയിൽ സിനിമാ താരം ദുൽഘർ സൽമാനടക്കം 3 പേര്‍ക്ക് നോട്ടീസ്. ബിരിയാണിയക്ക് ഉപയോഗിച്ച അരിയുടെ ബ്രാൻഡ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽഖർ സൽമാനും, അരി വിറ്റ സ്ഥാപനത്തിൻ്റെ മാനേജർക്കെതിരെയുമാണ് നോട്ടീസ്. ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടൻ ദുൽഖർ സൽമാനോടും റൈസ് ബ്രാൻഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബർ മൂന്നിന് കമ്മീഷൻ മുൻപാകെ ഹാജരാകാനാണ് നിർദേശം. പത്തനംതിട്ട സ്വദേശിയായ പിഎൻ…

Read More

ഹോസ്റ്റലിൽ ബിഎസ് സി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ശിവമോഗയിലെ അംബേദ്കർ ഹോസ്റ്റലിൽ ബി.എസ്‌സി.ക്ക് പഠിക്കുന്ന വിദ്യാർത്ഥിനി സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചു . വാനിഷ (21) ആണ് മരിച്ച വിദ്യാർത്ഥിനി. ശിവമോഗയിലെ കോട്ട് റോഡിലുള്ള സാമൂഹ്യക്ഷേമ വകുപ്പിന്റെ ഡോ. ബി.ആർ. അംബേദ്കർ ഗവൺമെന്റ് പോസ്റ്റ്-മെട്രിക് ഗേൾസ് ഹോസ്റ്റലിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിലാണ് വാനിഷയുടെ മൃതദേഹം കണ്ടെത്തിയത്. മനീഷയുടെ മൃതദേഹം ഹോസ്റ്റൽ കണ്ടെത്തിയത് നിരവധി സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ശിവമോഗയിലെ ഡിവിഎസ് കോളേജിൽ ബിഎസ്‌സി അവസാന വർഷ വിദ്യാർത്ഥിനിയായ വാനിഷ (21) കോളേജിലേക്ക് പോകുന്നതിനായി പ്രഭാതഭക്ഷണം കഴിക്കാൻ ഹോസ്റ്റൽ ടെറസിലേക്ക് പോയിരുന്നു. എന്നാൽ, കുറച്ചു കഴിഞ്ഞപ്പോൾ,…

Read More

മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണം;

കൊച്ചി: മുസ്ലിം പുരുഷൻ്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി. അതിന് ശേഷം മാത്രമേ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകുന്നതിൽ രജിസ്ട്രാ‍ർ തീരുമാനമെടുക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റേതാണ് വിധി. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്കാണ് മത അവകാശങ്ങളേക്കാൾ പ്രാധാന്യം. ആദ്യഭാര്യ എതിർപ്പ് അറിയിച്ചാൽ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്ത് നൽകരുത്. രണ്ടാം വിവാഹത്തെ എതിർക്കുന്ന സ്ത്രീകളുടെ വൈകാരികത അവ​ഗണിക്കാനാവില്ലായെന്നും ആദ്യഭാര്യയ്ക്ക് നീതി നൽകാൻ കഴിയുമെങ്കിൽ മാത്രമേ മുസ്ലിം പുരുഷന്…

Read More

ബിലാസ്പൂർ ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി, 20 പേർക്ക് പരുക്ക്

ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. ട്രാക്കുകൾ പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു. ഇന്നുച്ചയോടെ ട്രാക്കുകൾ പുനസ്ഥാപിക്കാൻ ആകുമെന്ന് റെയിൽവേ അറിയിച്ചു. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു. അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബിലാസ്പൂർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം…

Read More

കുട്ടികളെ കൊണ്ട് കാലു തിരുമിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ

അമരാവതി: ക്ലാസ്മുറിയിൽ വച്ച് കുട്ടികളെ കൊണ്ട് കാലു തിരുമിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ. ശ്രീകാകുളം മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേൾസ് ട്രൈബൽ ആശ്രമം സ്കൂളിലാണ് സംഭവം. കസേരയിലിരുന്ന അധ്യാപികയുടെ കാൽ നിലത്തിരുന്ന കുട്ടികൾ തിരുമി കൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടികളെ കൊണ്ട് കാലു തിരുമിച്ചതിന്റെ തലേ ദിവസം തെന്നി വീണെന്നും ഇതേ തുടർന്ന് കാൽമുട്ടിനു കടുത്ത വേദനയായിരുന്നുവെന്നും അധ്യാപിക പറയുന്നു. വേദനയുടെ വിവരം അറിഞ്ഞ് കുട്ടികൾ സ്വയമേ വേദന മാറ്റാൻ സഹായിച്ചതാണെന്നാണ് കാരണം കാണിക്കൽ നോട്ടിസിനു അധ്യാപിക നൽകിയ മറുപടി.

Read More
Click Here to Follow Us