ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ: ദുൽഖറടക്കം 3 പേർക്ക് നോട്ടീസ്

പത്തനംതിട്ട: ബിരിയാണിയിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന പരാതിയിൽ സിനിമാ താരം ദുൽഘർ സൽമാനടക്കം 3 പേര്‍ക്ക് നോട്ടീസ്. ബിരിയാണിയക്ക് ഉപയോഗിച്ച അരിയുടെ ബ്രാൻഡ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽഖർ സൽമാനും, അരി വിറ്റ സ്ഥാപനത്തിൻ്റെ മാനേജർക്കെതിരെയുമാണ് നോട്ടീസ്.

ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടൻ ദുൽഖർ സൽമാനോടും റൈസ് ബ്രാൻഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബർ മൂന്നിന് കമ്മീഷൻ മുൻപാകെ ഹാജരാകാനാണ് നിർദേശം.

  സിപിഐഎം പ്രാദേശിക നേതാവ് ജീവനൊടുക്കിയ നിലയില്‍

പത്തനംതിട്ട സ്വദേശിയായ പിഎൻ ജയരാജൻ സമർപ്പിച്ച പരാതിയിലാണ് നോട്ടീസ്. പത്തനംതിട്ടയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന പരാതിക്കാരൻ വിവാഹ ചടങ്ങിന് ബിരിയാണി വെക്കാൻ ഈ ബ്രാൻഡ് അരിയാണ് വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു.

എന്നാൽ, അരിയുടെ ചാക്കിൽ പാക്ക് ചെയ്‌ത ഡേറ്റും എക്‌സ്‌പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം. ഈ അരി വെച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്നുമാണ് ആരോപണം.അരി വിറ്റ മലബാർ ബിരിയാണി ആൻ്റ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിൻ്റെ മാനേജർക്കെതിരെയും പരാതിയിൽ ആരോപണമുണ്ട്. എങ്കിലും ബ്രാൻഡ് അംബാസഡറായ ദുൽഖർ സൽമാനെ മുഖ്യപ്രതിയാക്കിയാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.

  കോറമംഗലയിലെ പബ്ബിനുമുന്നില്‍ ദേഷ്യത്തോടെ തുറിച്ചുനോക്കുന്ന സ്ത്രീയുടെ ചിത്രം! എന്താണ് അർത്ഥമാക്കുന്നതെന്ന് മനസിലാകാതെ നെറ്റിസെൻസ് 

ദുൽഖർ സൽമാൻ്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് താൻ ഈ അരി വാങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. തൻ്റെ ബിസിനസിൻ്റെ സത്കീർത്തി കളങ്കപ്പെട്ടതിന് ഇവരാണ് കാരണക്കാരെന്നും പരാതിക്കാരൻ ആരോപിച്ചിട്ടുണ്ട്. ഡിസംബർ 12ന് മൂന്ന് പേരോടും ഹാജരാകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അരിക്ക് ചെലവായ 10,250 രൂപയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപയും പരാതിക്കാരൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോട്ടയത്ത് ആർ എസ് എസ് നെതിരെ കുറിപ്പെഴുതി യുവാവിന്‍റെ മരണം; നിതീഷ് മുരളീധരൻ പ്രതി

Related posts

Click Here to Follow Us