ബിലാസ്പൂർ ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി, 20 പേർക്ക് പരുക്ക്

ചത്തീസ്‌ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു.

ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തി. ട്രാക്കുകൾ പുനസ്ഥാപിക്കാൻ ശ്രമം തുടരുന്നു. ഇന്നുച്ചയോടെ ട്രാക്കുകൾ പുനസ്ഥാപിക്കാൻ ആകുമെന്ന് റെയിൽവേ അറിയിച്ചു. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോകുകയായിരുന്ന മെമു ട്രെയിൻ, ഗുഡ്സ് ട്രെയിനിന്റ പിറകിൽ ഇടിച്ചു കയറുകയായിരുന്നു.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

അപകടം സംബന്ധിച്ച് റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ബിലാസ്പൂർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും, ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും, നിസാര പരിക്കേറ്റ യാത്രക്കാർക്ക് 1 ലക്ഷം രൂപയും റയിൽവേ സഹായധനം പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts