സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷബാധ; 12 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു : ബെളഗാവിയിലെ സർക്കാർ റെഡിസൻഷ്യൻ സ്കൂളിൽ ഭക്ഷ്യ വിഷബാധയേറ്റ 12 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിക്കോടി താലൂക്കിലെ ഹിരെകൊടി മൊറാർജി ദേശായി റെസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

ഞായാറാഴ്ച രാത്രി അത്താഴം കഴിച്ചതിനുശേഷം കുട്ടികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഉടൻ സ്‌കൂൾ അധികൃതർ കുട്ടകളെ ആശുപത്രിയിലേക്ക് മാറ്റി.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സ്കൂളിലെ വൃത്തിക്കുറവിനെപ്പറ്റി നേരത്തേ പരാതിയുയർന്നിരുന്നു.

ഇതേത്തുടർന്ന് അടുത്തിടെ പ്രദേശത്തെ ഒരു കോടതിയിലെ ജഡ്ജി സ്കൂളിലെത്തി പരിശോധന നടത്തുകയും ഹോസ്റ്റൽ വാർഡനെയും ജീവനക്കാരെയും താക്കീത് നൽകുകയും ചെയ്തിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts