നഗ്നയായി ബെഡ്റൂമിലേക്ക് എത്തി ഒരേസമയം രണ്ടുപേർക്കൊപ്പം ശാരീരികബന്ധത്തിന് നിർബന്ധിച്ചു’; ബാങ്കിങ് ഉന്നതയ്ക്കതിരെ മുൻ ജീവനക്കാരൻ കോടതിയിൽ

ന്യൂയോർക്ക്: പ്രമുഖ അമേരിക്കൻ ബാങ്കിങ് സ്ഥാപനമായ ജെ.പി. മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയ്‌ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി കൂടുതൽ സാക്ഷികൾ രംഗത്ത്.

എക്സിക്യൂട്ടീവ് ഡയറക്ടർ ലോർണ ഹജ്ദിനിക്കെതിരെ മുൻ ജീവനക്കാരനായ ചിരായു റാണ (35) നൽകിയ പരാതിയിലാണ് രണ്ട് സാക്ഷികളുടെ നിർണ്ണായക മൊഴികൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ വംശീയാധിക്ഷേപം, മയക്കുമരുന്ന് നൽകിയുള്ള ലൈംഗികാതിക്രമം തുടങ്ങിയ പരാതികൾ റാണ കോടതിയിൽ ഉന്നയിച്ചിരുന്നു. ചില സാങ്കേതിക തിരുത്തലുകൾക്കായി പിൻവലിച്ച പരാതി, പുതിയ സാക്ഷിമൊഴികൾ സഹിതം മാൻഹാട്ടൻ സുപ്രീംകോടതിയിൽ വീണ്ടും സമർപ്പിക്കുകയായിരുന്നു.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

റാണയുടെ അപ്പാർട്ട്‌മെന്റിൽ ലോർണ അതിക്രമിച്ചു കയറിയതായാണ് ഒരു സാക്ഷിയുടെ മൊഴി. നഗ്നയായി മുറിയിൽ പ്രവേശിച്ച ലോർണ, തന്നെയും കിടപ്പുമുറിയിലേക്ക് ക്ഷണിച്ചുവെന്ന് സാക്ഷി വെളിപ്പെടുത്തുന്നു. റാണ തന്റെ ‘സ്വന്തമാണെന്ന്’ അവർ അവകാശപ്പെട്ടതായും, അവിടെനിന്ന് പോകാൻ റാണ കേണപേക്ഷിക്കുന്നത് താൻ കേട്ടതായും മൊഴിയിലുണ്ട്.

ലോർണ റാണയെ കഴുത്തിൽ ചുംബിക്കുന്നതും ബലമായി കടന്നുപിടിക്കുന്നതും കണ്ടതായാണ് രണ്ടാമത്തെ സാക്ഷിയുടെ വെളിപ്പെടുത്തൽ. ഈ സമയത്തെല്ലാം റാണ അങ്ങേയറ്റം അസ്വസ്ഥനായിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

നിരന്തരമായ പീഡനങ്ങൾ കാരണം തനിക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായെന്നും ഇതിനായി ചികിത്സ തേടിയതിന്റെ രേഖകളും റാണ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ജെ.പി. മോർഗനും ലോർണയുടെ അഭിഭാഷകരും പൂർണ്ണമായും നിഷേധിച്ചു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

സ്ഥാപനം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഒരറിവും ലഭിച്ചിട്ടില്ലെന്നും, റാണ അന്വേഷണവുമായി സഹകരിച്ചില്ലെന്നുമാണ് കമ്പനിയുടെ വാദം. തന്റെ കക്ഷിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ കെട്ടിച്ചമച്ച കഥയാണിതെന്നും ലോർണയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു. കോടതിയുടെ തുടർന്നുള്ള നടപടികൾ ഉറ്റുനോക്കുകയാണ് ബാങ്കിങ് ലോകം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts