ബെംഗളൂരു മതിൽ അപകടം: മരിച്ച മലയാളികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നൽകി കർണാടക സർക്കാര്‍

ബെംഗളൂരു : ബെംഗളൂരു ശിവാജി നഗറിൽ മതിലിടിഞ്ഞുവീണ് മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. കർണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ നേരിട്ടെത്തിയാണ് സഹായധനം നൽകിയത്.

രാമമംഗലം കിഴുമുറിയിൽ മരിച്ച സ്മിത രഘുവിന്റെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെക്ക് കൈമാറുകയും ചെയ്തു. സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമെ, മന്ത്രി തന്റെ വ്യക്തിപരമായ വകയായി അഞ്ച് ലക്ഷം രൂപ കൂടി മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകി. ഇതോടെ ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. പരിക്കേറ്റവർക്ക് സർക്കാർ വക ഒരു ലക്ഷം രൂപയും മന്ത്രിയുടെ വക ഒരു ലക്ഷം രൂപയും ഉൾപ്പെടെ രണ്ട് ലക്ഷം രൂപ വീതവും നൽകിയിട്ടുണ്ട്.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

കഴിഞ്ഞ ഏപ്രിൽ 29-ന് വൈകീട്ട് ബെംഗളൂരു ശിവാജി നഗറിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ബെംഗളൂരു സന്ദർശനത്തിന് പോയ സംഘത്തിലെ രാമമംഗലം സ്വദേശികളായ അഞ്ച് പേരാണ് അപകടത്തിൽപ്പെട്ടത്. കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാര സംഘത്തിന്റെ സന്തോഷം കണ്ണീരായി മാറിയ സംഭവത്തിൽ കർണാടക സർക്കാരിന്റെ ദ്രുതഗതിയിലുള്ള ഇടപെടൽ ആശ്വാസകരമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
[masterslider id="10"]

Related posts