റെയിൽവേ പാളത്തിൽ അറ്റകുറ്റപ്പണി: മെയ്, ജൂൺ മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

ബെംഗളൂരു : പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ വിവിധയിടങ്ങളിൽ പാത നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാൽ വരും മാസങ്ങളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. മെയ്, ജൂൺ മാസങ്ങളിലായി നിരവധി സർവീസുകൾ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ട്രെയിനുകളുടെ വേഗത വർധിപ്പിക്കുന്നതിനുമായി പാളങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമായതിനാലാണ് ഈ നടപടി. ഡിവിഷന് കീഴിലെ ഒന്നിലധികം സെക്ഷനുകളിൽ ഒരേസമയം പണികൾ നടക്കുന്നുണ്ട്.

ട്രെയിൻ നമ്പർ 66325 ഷൊർണൂർ ജംഗ്ഷൻ – നിലമ്പൂർ റോഡ് മെമു മെയ് 10, 17, 24, 31 തീയതികളിൽ ഷൊർണൂർ ജംഗ്ഷനിൽ നിന്ന് പൂർണമായി റദ്ദാക്കും. ട്രെയിൻ നമ്പർ 16349 തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് മെയ് ഒമ്പത്, 16, 23, 30 തീയതികളിൽ ഷൊർണൂർ ജംഗ്ഷനിൽ താൽക്കാലികമായി നിർത്തും. ഈ ദിവസങ്ങളിൽ ഷൊർണൂർ ജംഗ്ഷനും നിലമ്പൂർ റോഡിനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കും.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

ട്രെയിൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് മേയ് ഒമ്പത്, 16, 23, 30 തീയതികളിൽ ഒരു മണിക്കൂർ നിർത്തിവെക്കും. ഇതേ ട്രെയിൻ മേയ് ആറ്, 11, 13, 18, 20, 25, 27, ജൂൺ ഒന്ന്, മൂന്ന് തീയതികളിൽ 30 മിനിറ്റ് നിർത്തിവെക്കും. ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് മേയ് 10, 17, 24, 31 തീയതികളിൽ ഒരു മണിക്കൂർ നിർത്തിവെക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
[masterslider id="10"]

Related posts