കളിച്ചുനടന്ന ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത് ആരും ഭയക്കുന്ന ആ കാരണം!

തൃശൂർ: ചെറുതുരുത്തിയിൽ കുഴഞ്ഞുവീണ് മരിച്ച ഏഴുവയസുകാരിയുടെ മരണം പേവിഷബാധ മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വെട്ടിക്കാട്ടിരി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ സൻഹ മെഹ്‌റിനാണ് ദാരുണമായി മരണപ്പെട്ടത്. കഴിഞ്ഞ മാസം 28-ാം തീയതിയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെ സൻഹ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആ സമയത്ത് കുട്ടി വെള്ളം കുടിക്കാൻ വിസമ്മതിക്കുകയും വെള്ളത്തിനോട് കടുത്ത വിരക്തി (ഹൈഡ്രോഫോബിയ) പ്രകടിപ്പിക്കുകയും ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. വായിൽനിന്ന് നുരയും പതയും വന്നതിനെത്തുടർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

പ്രാഥമിക ലക്ഷണങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ വിശദമായ പരിശോധനയിലാണ് മരണം പേവിഷബാധ മൂലമാണെന്ന് വ്യക്തമായത്. കുട്ടിക്ക് എവിടെ നിന്നാണ് സമ്പർക്കമുണ്ടായതെന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിവരികയാണ്. സ്‌കൂൾ പരിസരത്തും വീടിനടുത്തും പ്രത്യേക ജാഗ്രത പുലർത്താൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts