മൂന്നു വർഷത്തിനകം തേജസ്സിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുമെന്ന് എച്.എ.എൽ.

ബെംഗളൂരു: തദ്ദേശീയ ലഘുയുദ്ധ വിമാനമായ തേജസ്സിന്റെ പരിഷ്കരിച്ച പതിപ്പ് എം.കെ.-1എ, ഈ വർഷംതന്നെ വ്യോമസേനയുടെ കരാർ ലഭിച്ചാൽ 2022-ൽ പുറത്തിറക്കുമെന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.). തേജസ്സ് പരിഷ്കരിക്കുന്ന കാര്യത്തിൽ രണ്ടു മാസത്തിനുള്ളിൽ പ്രതിരോധമന്ത്രാലയം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യൻ വ്യോമസേനയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ എച്ച്.എ.എൽ. സന്നദ്ധമാണെന്ന് എച്ച്.എ.എൽ. ചെയർമാൻ ആർ. മാധവൻ പറഞ്ഞു. വ്യോമസേനയിൽനിന്ന് ഇതുവരെ ഉത്തരവ് ലഭിച്ചിട്ടില്ലെങ്കിലും സ്വന്തം ഫണ്ട് ഉപയോഗിച്ച് വിമാനം പരിഷ്കരിക്കാനാണ് തീരുമാനമെന്ന്  അദ്ദേഹം പറഞ്ഞു.

  ടെർമിനൽ 2 ന്റെ ഭംഗിക്ക് ഒരു പുതിയ രൂപം കൂടി; ബെംഗളൂരു വിമാനത്താവളത്തിൽ 'ബെംഗളൂരു സോൾ' അനാച്ഛാദനം ചെയ്തു!

നിലവിൽ 40 വിമാനങ്ങൾക്കുള്ള കരാർ ലഭിച്ചിട്ടുണ്ടെന്നും എച്ച്.എ.എല്ലിന്റെ വ്യവസായ സമീപനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മാധവൻ പറഞ്ഞു. എം.കെ.-1എ കയറ്റുമതി ചെയ്യുമെന്നും പ്രതീക്ഷയുണ്ട്. ഈ വർഷം 16 ലഘുയുദ്ധ വിമാനങ്ങൾ വ്യോമസേനയ്ക്ക് കൈമാറാനാണ് എച്ച്.എ.എല്ലിന്റെ പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us