ഇന്ത്യപ്പേടിയിൽ തെറ്റിദ്ധരിച്ച് പാകിസ്ഥാൻ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ടു! സത്യമെന്ത് ?

ലാഹോർ: “പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പ്രതികാരം ചെയ്യുമെന്ന പേടിയിൽ കരുതലോടെയാണ് പാകിസ്ഥാൻ നിലകൊള്ളുന്നത്. തങ്ങൾക്ക് പങ്കില്ല, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞെങ്കിലും ഏതു നിമിഷവും ഇന്ത്യയുടെ ആക്രമണം പ്രതീക്ഷിച്ചു ഭയത്തോടെയാണ് രാജ്യം കഴിയുന്നത്. ഈ അവസരത്തിൽ ഉറക്കമില്ല രാത്രികളാണ് പാകിസ്ഥാൻ ആർമിക്ക്. ഇത്തരത്തിൽ ഉള്ള മുൻകരുതലിൽ പാകിസ്ഥാൻ ആർമി ഒരു യുദ്ധ വിമാനം വെടിവെച്ചിടുകയും ചെയ്തു. എന്നാൽ അത് സ്വന്തം യുദ്ധവിമാനമായിരുന്നു. എന്നാൽ ഇതിനു ശേഷം ഈ വാർത്ത പാകിസ്ഥാൻ മറച്ചു വെക്കാൻ ശ്രമിച്ചെങ്കിലും എങ്ങനെയോ ഇത് വൈറലാകുകയായിരുന്നു.” – ഈ വ്യാജ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ഇത് പോസ്റ്റ് ചെയ്തതോ നരേന്ദ്ര മോദി ഫോർ പി എം എന്ന് പേരുള്ള ഫേസ്ബുക്ക് ഐഡിയിൽ നിന്നും. അതുകൊണ്ട് ഈ വ്യാജ വാർത്ത വിശ്വസിച്ച് പലരും കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ലഭിക്കാൻക്കാൻ  ലിങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.

പക്ഷെ ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് പരിഹാസ്യമായ രീതിയിൽ അസത്യമായ കാര്യങ്ങൾ പബ്ലിഷ് ചെയ്യുന്ന വെബ്‌സൈറ്റിൽ നിന്നുമാണ്. ഇതിൽ കൊടുത്തിരിക്കുന്ന ‘ഡിസ്‌ക്ലെയ്‌മെർ സ്റ്റെറ്റ്മെന്റ്’ ശ്രെദ്ധിക്കാതെയാണ് പലരും കമന്റ് ചെയ്യുന്നത്.

  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം

ഈ വാർത്തയുടെ ഉറവിടത്തിന്റെ ലിങ്ക് ഇല്ലാതെ ആളുകൾ സ്ക്രീൻഷോട്ട് മാത്രം എടുത്ത് അതെ തലക്കെട്ടോടെ പോസ്റ്റ് ചെയ്തതോടെ വാർത്ത വൈറൽ ആവുകയായിരുന്നു.

യഥാർത്ഥത്തിൽ ഇതിൽ കൊടുത്തിരിക്കുന്ന ഫോട്ടോ ബെൽജിയത്തിലെ F-16 ഫൈറ്റർ ജെറ്റ് അബദ്ധത്തിൽ വെടിവെച്ചിട്ട ചിത്രമായിരുന്നു. 13 ഒക്ടോബർ 2018ൽ ഡെയിലി മെയിൽ കൊടുത്ത വാർത്ത ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts