കണ്ണൂര്‍ എക്സ്പ്രസ്സ്‌ 2 മാസത്തിനകം തിരിച്ച് യെശ്വന്ത് പുരയില്‍ എത്തും:കര്‍ണാടക എം.പി.ശോഭ കരന്തലാജെ.

ബെംഗളൂരു: കണ്ണൂര്‍ എക്ഷ്പ്രെസ് നെ രണ്ടു മാസത്തിനകം തിരിച്ചു യെശ്വന്ത് പുരിലേക്ക് മാറ്റം എന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഉറപ്പു നല്‍കിയതായി ശോഭ കരന്തലാജെ എം പി അറിയിച്ചു.

എം പി യെ പ്രശ്നത്തില്‍ ഇടപെടീക്കുന്നതിനായി കേരള സമാജം പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചപ്പോള്‍ എം പി ഉടന്‍ തന്നെ ഡി ആര്‍ എമ്മുമായി ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.രണ്ടു മാസത്തിനകം ബൈയപ്പനഹള്ളി ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകും എന്നും അപ്പോള്‍ മറ്റു ട്രെയിനുകള്‍ അവിടേക്ക് മാറ്റി കണ്ണൂര്‍ എക്സ്പ്രസിനെ തിരികെ കൊണ്ടുവരാം എന്നുമാണ് ഡി ആര്‍ എം ഉറപ്പു നല്‍കിയത്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

ട്രെയിന്‍ ഉടനടി മാറ്റണം എന്ന ആവശ്യത്തില്‍ ഉറപ്പൊന്നും നല്‍കിയില്ലെന്ന് കേരള സമാജം ജനറല്‍ സെക്രട്ടേറി റെജി കുമാര്‍ അറിയിച്ചു.അതേസമയം കേരളത്തില്‍ നിന്നുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഡി ആര്‍ എമ്മിനെ അറിയിച്ചതിന് ഒപ്പം ഉടന്‍ തന്നെ റെയില്‍വേ മന്ത്രിക്കു സന്ദേശം അയക്കാം എന്നും എം പി ഉറപ്പു നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!
[masterslider id="10"]

Related posts