ബെംഗളൂരു : പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും ജെ.ഡി.എസും തെറ്റായ പ്രചാരണം നടത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഗാരന്റി പദ്ധതികളിലൂടെ വികസന പരിപാടികൾ നടപ്പിലാക്കുന്നില്ലെന്ന തെറ്റായ വിവരണം അവർ പ്രചരിപ്പിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു.
റായ്ച്ചൂരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് സിദ്ധരാമയ്യ ഈ കാര്യം വ്യക്തമാക്കിയത്.
ബിജെപി പറയുന്ന കള്ളത്തരങ്ങൾ ജനങ്ങൾക്ക് മനസിലാകുമെന്നും, ജെഡിഎസും ഇതേ രീതി തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും, ജനങ്ങൾക്കൊപ്പമാണ് സർക്കാറെന്നും പറഞ്ഞ അദ്ദേഹം പതിനഞ്ചാം ധനകാര്യ കമീഷൻ ത
ങ്ങളോട് അനീതി ചെയ്തെന്നും അനീതി തിരുത്താൻ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കണ്ട് അഭ്യർഥിക്കുമെന്നും അഭിപ്രായപ്പെട്ടു.