ഇന്ത്യ ഇറാനൊപ്പം നിൽക്കുന്ന രാഷ്ട്രം; സാ​യു​ധ സം​ഘ​ട്ട​നം ത​ട​യാ​ൻ ഇ​ട​പെ​ട​ൽ നടത്തണം -ഖാ​ർ​ഗെ

ബെംഗളൂരു : ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും പിന്തുണച്ച രാജ്യമാണ് ഇറാനെന്ന് എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റും രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. രാ​ജ്യം ഇ​ന്ധ​ന​ത്തി​ൻ്റെ 50 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നത് ഇറാനിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഇ​റാ​നും ഇ​സ്രാ​യേ​ലും ത​മ്മി​ൽ ന​ട​ക്കു​ന്ന സാ​യു​ധ സം​ഘ​ട്ട​നം ത​ട​യാ​ൻ ന​മ്മ​ൾ ശ്ര​മി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് റാ​യ്ച്ചൂ​രി​ൽ നടന്ന പൊ​തു​യോ​ഗ​ത്തി​ൽ ഖാ​ർ​ഗെ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

  ദേവഗൗഡയെയും യെഡിയൂരപ്പയെയും കണ്ട് അനുഗ്രഹം വാങ്ങി ഡി.കെ. ശിവകുമാർ; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം

ഇന്ത്യയും, ഇറാനും തമ്മിൽ എല്ലാകാലത്തും നല്ല ബന്ധമാണ് കാത്ത് സൂക്ഷിച്ചതെന്നും ഇനിയും മുന്നോട്ട് അതെ രീതി തന്നെ തുടരണമെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.

യുദ്ധം ആർക്കും സമാധാനം തരുന്നില്ലെന്നും, ഇരു രാജ്യങ്ങളും ധാരണയിലെത്തി വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സാധിക്കുന്നത് ചെയ്യാൻ പ്രധാനമന്ത്രി തയ്യാറാകാണാമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺപേ വഴി പണം വാങ്ങി ക്യാഷ് നൽകുന്നവർ സൂക്ഷിക്കുക; യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിച്ച് സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
[masterslider id="10"]

Related posts