കർണാടക മുഖ്യമന്ത്രി മാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും: ഖാർഗെ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രിയെ മാറ്റുന്നത് പോലുള്ള കാര്യങ്ങളിൽ പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി സിദ്ധരാമയ്യയെ നീക്കം ചെയ്യുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ പാർട്ടിയുടെ ദീർഘകാല താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭരണകക്ഷിയിലെ ഒരു വിഭാഗം വാദിക്കുമ്പോഴും കർണാടകയിൽ നേതൃമാറ്റം സംബന്ധിച്ച അഭിപ്രായങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടെ, കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല കാര്യങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ പാർട്ടി നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച ആരംഭിച്ചു. പാർട്ടിയുടെ എല്ലാ നിയമസഭാംഗങ്ങൾ, എംപിമാർ, മന്ത്രിമാർ,…

Read More

ഇന്ത്യ ഇറാനൊപ്പം നിൽക്കുന്ന രാഷ്ട്രം; സാ​യു​ധ സം​ഘ​ട്ട​നം ത​ട​യാ​ൻ ഇ​ട​പെ​ട​ൽ നടത്തണം -ഖാ​ർ​ഗെ

ബെംഗളൂരു : ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും പിന്തുണച്ച രാജ്യമാണ് ഇറാനെന്ന് എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റും രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. രാ​ജ്യം ഇ​ന്ധ​ന​ത്തി​ൻ്റെ 50 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നത് ഇറാനിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇ​റാ​നും ഇ​സ്രാ​യേ​ലും ത​മ്മി​ൽ ന​ട​ക്കു​ന്ന സാ​യു​ധ സം​ഘ​ട്ട​നം ത​ട​യാ​ൻ ന​മ്മ​ൾ ശ്ര​മി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് റാ​യ്ച്ചൂ​രി​ൽ നടന്ന പൊ​തു​യോ​ഗ​ത്തി​ൽ ഖാ​ർ​ഗെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇന്ത്യയും, ഇറാനും തമ്മിൽ എല്ലാകാലത്തും നല്ല ബന്ധമാണ് കാത്ത് സൂക്ഷിച്ചതെന്നും ഇനിയും മുന്നോട്ട് അതെ രീതി തന്നെ തുടരണമെന്നും ഖാർഗെ അഭിപ്രായപ്പെട്ടു. യുദ്ധം ആർക്കും സമാധാനം തരുന്നില്ലെന്നും,…

Read More

‘കല്യാണ കർണാടകയെ ബെംഗളൂരു പോലെയാക്കണം’ : മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കർണാടകയിലെ പിന്നാക്ക മേഖലയായ കല്യാണ കർണാടകയെ ബെംഗളൂരു, മൈസൂരു നഗരങ്ങൾ പോലെയാക്കണമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനുമാണ് നിർദേശം നൽകിയത്. കല്യാണ കർണാടക മേഖലയിൽ 440 കോടിയുടെ ആരോഗ്യ ആവിഷ്‍കാര പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്നാണ് മേഖലയെ ബെംഗളൂരു പോ​ലെ ആക്കണമെന്ന ആവശ്യം ഉയർത്തിയത്. എസ്.എം കൃഷ്ണ ബെംഗളൂരുവി​നെ സിംഗപ്പൂരാക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ കല്യാണ കർണാടകയെ അത്തരത്തിൽ ആക്കണമെന്ന് ആഗ്രഹമില്ല. എന്നാൽ, മൈസൂരു പോലയോ ബെംഗളൂരു പോലയോ മേഖല​യെ മാറ്റിത്തീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…

Read More

കർണാടകയിലെ ജാതിസെൻസെസ് സുതാര്യവും കൃത്യവുമായിരിക്കണം -മല്ലികാർജുൻ ഖാർഗെ

ബംഗളൂരു: കർണാടകയിലെ ജാതിസെൻസെസ് സുതാര്യവും കൃത്യവുമായിരിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് അധികാരത്തിലുള്ള മുഴുവൻ സംസ്ഥാനങ്ങളിലും ജാതിസെൻസസ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക  മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണ് ജാതി സെൻസെസ് സംബന്ധിച്ച് കർശന നിർദേശം അദ്ദേഹം നൽകിയത്. കൃത്യമായ രീതിയിൽ ജാതിസെൻസെസ് നടത്തിയില്ലെങ്കിൽ അത് സംസ്ഥാനത്തിന്റെ സൽപേരിനെ ബാധിക്കും. ലോക്സഭ പ്രതി​പക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പോലും അത് തിരിച്ചടിയുണ്ടാക്കും. ക്രെഡിറ്റുണ്ടാക്കാൻ മാത്രം ജാതിസെൻസെസ് നടത്തരുതെന്നും ഖാർഗെ പറഞ്ഞു. വ്യാജ ജാതി സർട്ടിഫിക്കറ്റുകൾ നൽകുന്ന ഉദ്യോഗസ്ഥർ ഇപ്പോഴും കർണാടകയിലുണ്ട്. അവർക്കെതിരെ നടപടിയെടുക്കണം. ജാതി സെൻസെസിലൂടെ…

Read More
Click Here to Follow Us