ഇന്ത്യ ഇറാനൊപ്പം നിൽക്കുന്ന രാഷ്ട്രം; സാ​യു​ധ സം​ഘ​ട്ട​നം ത​ട​യാ​ൻ ഇ​ട​പെ​ട​ൽ നടത്തണം -ഖാ​ർ​ഗെ

ബെംഗളൂരു : ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും പിന്തുണച്ച രാജ്യമാണ് ഇറാനെന്ന് എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റും രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. രാ​ജ്യം ഇ​ന്ധ​ന​ത്തി​ൻ്റെ 50 ശ​ത​മാ​ന​വും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നത് ഇറാനിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇ​റാ​നും ഇ​സ്രാ​യേ​ലും ത​മ്മി​ൽ ന​ട​ക്കു​ന്ന സാ​യു​ധ സം​ഘ​ട്ട​നം ത​ട​യാ​ൻ ന​മ്മ​ൾ ശ്ര​മി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് റാ​യ്ച്ചൂ​രി​ൽ നടന്ന പൊ​തു​യോ​ഗ​ത്തി​ൽ ഖാ​ർ​ഗെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇന്ത്യയും, ഇറാനും തമ്മിൽ എല്ലാകാലത്തും നല്ല ബന്ധമാണ് കാത്ത് സൂക്ഷിച്ചതെന്നും ഇനിയും മുന്നോട്ട് അതെ രീതി തന്നെ തുടരണമെന്നും ഖാർഗെ അഭിപ്രായപ്പെട്ടു. യുദ്ധം ആർക്കും സമാധാനം തരുന്നില്ലെന്നും,…

Read More
Click Here to Follow Us