ബെംഗളൂരു: മുതിർന്ന കന്നഡ നടൻ രാജേഷ് ശനിയാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന് 89 വയസ്സായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഈ മാസം ആദ്യമാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബെംഗളൂരുവിൽ ജനിച്ചു വളർന്ന രാജേഷ് നാടകങ്ങളിൽ പ്രവർത്തിക്കുന്നതിനും തിരക്കഥകൾ എഴുതുന്നതിനും മുമ്പ് സർക്കാർ ഓഫീസുകളിൽ ടൈപ്പിസ്റ്റായി ജോലി ചെയ്തട്ടുണ്ട്. സിനിമ ലോകത്ത് രാജേഷ് എന്നായപെട്ടിരുന്ന അദ്ദേഹത്തിന്റെ യഥാർത്ഥ പേര് വിദ്യാസാഗർ എന്നായിരുന്നു.
വീര സങ്കൽപ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിൽ അഭിനയിച്ച ശേഷം നിരവധി കന്നഡ സിനിമകളിൽ നിന്നാണ് അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചത്.
‘നമ്മ ഊരു’ എന്ന ചിത്രത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പേര് മാറിയത്, ഇ ചിത്രത്തിൽ അദ്ദേഹം അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് പിന്നീട് അങ്ങൊട് അദ്ദേഹം അറിയപ്പെട്ടിരുന്നത്.
അന്നത്തെ കർണാടക ധനമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെയെ പോലും ആകർഷിച്ച ഈ ചിത്രത്തിന് 100 ശതമാനം നികുതി ഇളവ് വരെ ലഭിച്ചിരുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് നിരവധി നേതാക്കളും മുതിർന്ന നടന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.