സ്ത്രീകൾ മാറ് മറയ്ക്കാൻ ആഹ്വാനം ചെയ്ത അവകാശ പോരാട്ടങ്ങളിലെ തീപ്പൊരി മഹാത്മാ അയ്യൻകാളിയുടെ ജന്മദിനമിന്ന്

പിന്നാക്ക സമുദായങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പോരാടിയ വിപ്ലവകാരി, സ്വന്തം സമുദായാംഗങ്ങളുടെ സാമ്പത്തികോന്നമനത്തിനായി നിരന്തരം സമരം നയിച്ച വ്യക്തി, ശ്രീമൂലം പ്രജാസഭാംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനായി.

പഴയ നാട്ടുരാജ്യമായ തിരുവിതാംകൂറിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പുരോഗതിക്കായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമത്രയും.

ആ പോരാട്ടങ്ങള്‍ കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ ഘടനയെ മെച്ചപ്പെടുത്തുന്ന നിരവധി മാറ്റങ്ങള്‍ക്ക് കാരണമായി. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും അശ്രാന്തവുമായ പരിശ്രമങ്ങള്‍ വലിയൊരു വിഭാഗത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതായി.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയില്‍ 1863 ഓഗസ്റ്റ് 28ന് അവിട്ടം നക്ഷത്രത്തില്‍ ആണ് (കൊല്ലവര്‍ഷം 1039, ചിങ്ങം 14) അയ്യന്‍കാളി ജനിച്ചത്. പിതാവ്: അയ്യന്‍, മാതാവ്: മാല.

പിന്നാക്ക വിഭാഗങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി അയ്യങ്കാളി നടത്തിയ ഒറ്റയാള്‍പ്പോരാട്ടമായ വില്ലുവണ്ടി സമരം കേരളത്തിന്റെ എക്കാലത്തെയും രാഷ്‌ട്രീയ ചരിത്രത്തില്‍ ധീരോദാത്തമായ സംഭവമായി സുവര്‍ണ ലിപികളാല്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.

സമൂഹം ഉപജാതികള്‍ക്ക് അതീതമായി ചിന്തിക്കുകയും അനാചാരങ്ങളെ എതിര്‍ക്കുകയും വിദ്യാഭ്യാസത്തിലൂടെ സ്വാതന്ത്ര്യം കൈവരിക്കുകയും വേണം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അക്കാലത്ത്
പുലയ-പറയ സമൂഹം എല്ലാതരത്തിലും സാമൂഹ്യമായി ബഹിഷ്‌കൃതരായിരുന്നു.

  ബെംഗളൂരുവിൽ പിജി കണ്ടെത്താൻ ഇനി അലയേണ്ട; ലളിതവഴികളുമായി മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു

ഈ അധഃകൃത വിഭാഗങ്ങളുടെ ചുറ്റുപാടുകള്‍ മാറ്റുന്നതിനായി പുലയ സമുദായത്തില്‍ നിന്ന് ആദ്യമായി സധൈര്യം മുന്നോട്ടുവന്ന് പ്രവര്‍ത്തനമാരംഭിച്ചത് അയ്യന്‍കാളിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ
[masterslider id="10"]

Related posts

Click Here to Follow Us