ഹിജാബ് വിവാദം: 15 പിയു പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.

ബെംഗളൂരു: ഐപിസി സെക്ഷൻ 144 പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിന് തുമകൂരിലെ സർക്കാർ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ 15 പെൺകുട്ടികൾക്കെതിരെ പോലീസ് കേസെടുത്തു.

ടൗൺഹാളിനടുത്തുള്ള ഗവൺമെന്റ് എംപ്രസ് ജൂനിയർ പിയു കോളേജിലെ 40 ഓളം പെൺകുട്ടികൾ ഹിജാബും ബുർഖയും ധരിച്ചതിന്റെ പേരിൽ ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിച്ചപ്പോൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിത്. ഇതിനുപുറമെ ഡെപ്യൂട്ടി കമ്മീഷണറുടെ നിരോധനാജ്ഞ നിലവിലിരിക്കെ അവർ ചെറിയ ദൂരം റാലി നടത്തുകയും ചെയ്തു.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

ഇതെത്തുടർന്ന് വ്യാഴാഴ്ച അസിസ്റ്റന്റ് കമ്മീഷണർ അജയ്, പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഗംഗാധർ, കോളേജ് പ്രിൻസിപ്പൽ ഷൺമുഖപ്പ എന്നിവരുമായി ചർച്ച നടത്തിയിരുന്നു. പിന്നീട് അസിസ്റ്റന്റ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ, എഫ്‌ഐആറിൽ ഒരു വിദ്യാർത്ഥിയുടെയും പേര് പറയുന്നില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
[masterslider id="10"]

Related posts