വൈദ്യുതത്തൂണിൽ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു.

ബെംഗളൂരു: ബൈക്ക് വൈദ്യുതത്തൂണിലിടിച്ചുണ്ടായ അപകടത്തിൽ ബെംഗളൂരു: വിജയനഗറിലെ സ്വകാര്യ കോളേജിലെ അവസാനവർഷ ബി.ബി.എ. വിദ്യാർഥി മരിച്ചു. വിവേകാനന്ദനഗർ നിവാസി സുമുഖ് (21) ആണ് മരിച്ചത്. ഔട്ടർ റിങ് റോഡിൽ ദത്തഗള്ളിക്ക് സമീപമാണ് അപകടം.

ബൈക്കോടിച്ചിരുന്നത് സുമുഖായിരുന്നു പിൻസീറ്റിൽ യാത്രചെയ്തിരുന്ന ബോഗാധിയിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിനിയായ രാജരാജേശ്വരിനഗർ നിവാസി കെ.എ. അക്ഷത് റാണി എന്ന വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റട്ടുണ്ട്. തുടർന്ന് അക്ഷത് റാണിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

വ്യാഴാഴ്ച രാവിലെ ഇരുവരും ബൈക്കിൽ രാമകൃഷ്ണനഗറിലേക്ക് പോകവേയാണ് അപകടമുണ്ടായത്. അതിവേഗത്തിലായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതത്തൂണിൽ ഇടിക്കുകയായിരുന്നെന്നും ഇടിയുടെ ആഘാതത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണെന്നും രണ്ടുപേരും ഹെൽമെറ്റ് ധരിച്ചിരുന്നില്ലന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കെ.ആർ. ട്രാഫിക് പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
[masterslider id="10"]

Related posts