വാഷിങ്ടണ്‍: യുക്രൈനെ ആക്രമിക്കാൻ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍ തീരുമാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.
ഏതാനും നാളുകള്‍ക്കുള്ളില്‍ യുക്രൈനില്‍ റഷ്യന്‍ അധിനിവേശം സംഭവിക്കുമെന്നാണ് ജോ ബൈഡൻ യുക്രൈന് നല്‍കിയ മുന്നറിയിപ്പ്. കൂടാതെ ആക്രമണം ഉടന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
യുക്രൈനെ ആക്രമിക്കാൻ തങ്ങള്‍ക്ക് യാതൊരുവിധ പദ്ധതിയില്ലെന്ന് റഷ്യ ആവര്‍ത്തിക്കുന്നിതിനിടെയാണ് യു.എസിന്‍റെ ആരോപണം
എന്നാൽ ആക്രമണം ന്യായീകരിക്കാന്‍ റഷ്യ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റഷ്യന്‍ സേനയുടെ തന്ത്ര പ്രധാന സൈനിക അഭ്യാസം പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ഇന്ന് നേരിട്ട് വീക്ഷിക്കും. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ആണവായുധങ്ങളും എത്രത്തോളം സജ്ജമാണെന്ന പരിശോധനയാകും നടക്കുക.
യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തന്‍റെ പ്രസ്താവനയെന്നാണ് ബൈഡന്‍ വാദം. റഷ്യ യുക്രൈനില്‍ അധിനിവേശം നടത്തുകയാണെങ്കില്‍ സാമ്പത്തിക നയതന്ത്ര മേഖലകളില്‍ റഷ്യയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള മുന്നറയിപ്പും ബൈഡന്‍ ആവര്‍ത്തിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.