പരുക്കേറ്റാൽ ഇനി കളിക്കേണ്ട; ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമം അവതരിപ്പിച്ച് ബിസിസിഐ

ആഭ്യന്തരക്രിക്കറ്റില്‍ പുതിയ നിയമവുമായി ബിസിസിഐ. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പകരക്കാരെ കൊണ്ടുവരാനുള്ള നിര്‍ണായകതീരുമാനമാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്.

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ നാലാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകളിൽ നിന്ന് ഋഷഭ് പന്തിനെയും ക്രിസ് വോക്‌സിനെയും പരുക്കുകളോടെ ഒഴിവാക്കിയ സാഹചര്യത്തിൽ ആണ് ചരിത്രപരമായ നീക്കത്തിലേക്ക് ബിസിസിഐ കടന്നിരിക്കുന്നത്.

പുതിയ സീസണില്‍ ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇനി മുതല്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് പകരമായി മറ്റുതാരങ്ങളെ കളിപ്പിക്കാന്‍ ടീമുകള്‍ക്ക് സാധിക്കും. എന്നാല്‍ പകരക്കാരെ കളിപ്പിക്കുന്നതിന് ചില നിബന്ധനകളും ബിസിസിഐ മുന്നോട്ടുവെച്ചിട്ടുണ്ട്.

  പുതിയ അധ്യയന വർഷത്തിൽ രക്ഷിതാക്കളുടെ പോക്കറ്റ് ചോരും; സ്വകാര്യ സ്കൂളുകൾ അണിയറയിൽ ഒരുക്കുന്ന ആ വലിയ മാറ്റം!

കളിക്കിടയിലോ കളിക്കളത്തില്‍വെച്ചോ താരത്തിന് പരുക്കേറ്റാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ ടീമുകള്‍ക്ക് സാധിക്കൂ. ഒന്നിലധികം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റുകള്‍ക്ക് മാത്രമാണ് ഈ നിയമം ബാധകം.

പുതിയ സീസണില്‍ ആഭ്യന്തരക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഇനി മുതല്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് പകരമായി മറ്റുതാരങ്ങളെ കളിപ്പിക്കാന്‍ ടീമുകള്‍ക്ക് സാധിക്കും.

എന്നാല്‍ പകരക്കാരെ കളിപ്പിക്കുന്നതിന് ചില നിബന്ധനകളും ബിസിസിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. കളിക്കിടയിലോ കളിക്കളത്തില്‍വെച്ചോ താരത്തിന് പരുക്കേറ്റാല്‍ മാത്രമേ ഇത് നടപ്പാക്കാന്‍ ടീമുകള്‍ക്ക് സാധിക്കൂ. ഒന്നിലധികം ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റുകള്‍ക്ക് മാത്രമാണ് ഈ നിയമം ബാധകം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
[masterslider id="10"]

Related posts